Wednesday, October 14, 2026

നിരോധനാജ്ഞ ലംഘിച്ച 38 പേർ പിടിയിൽ

കോട്ടയം : ലോക്ക് ഡൗണ്‍ കാലത്ത് നിരോധനാജ്ഞ ലംഘിച്ച 38 പേര്‍ പിടിയിൽ. കുര്‍ബാനയും, നമസ്‌ക്കാരവും നടത്തിയ വ്യത്യസ്ത സംഭവങ്ങളിലാണ് 38 പേര്‍ പിടിയിലായത്. കൊച്ചിയിലും, കോട്ടയത്തുമായാണ് നിരോധനാജ്ഞ ലംഘനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തത് . കൂടാതെ,മലപ്പുറത്ത് നിരോധനാജ്ഞ ലംഘിച്ച്‌ അനാവശ്യമായി പുറത്തിറങ്ങിയതിന് 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കോട്ടയം ഈരാറ്റുപേട്ടയില്‍ ജുമ നമസ്‌കാരത്തിനെത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈരാറ്റുപേട്ട തന്മയ സ്‌കൂളില്‍ നിന്നുമായിരുന്നു അറസ്റ്റ്. അതേ സമയം,എറണാകുളം പുത്തന്‍ കുരിശ് കക്കാട്ടുപാറ യാക്കോബായ സെന്റ് മേരീസ് പള്ളിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അവഗണിച്ച്‌ കുര്‍ബാന നടത്തിയ വികാരി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു . ഇന്ന് പുലര്‍ച്ചെയാണ് നിരോധനാജ്ഞ ലംഘിച്ച്‌ ഇവര്‍ പ്രാര്‍ത്ഥന നടത്തിയത് .

Related Articles

Latest Articles