ദില്ലി: ഇന്ത്യന്‍ അതിര്‍ത്തികള്‍ ചേര്‍ത്തു വരച്ച് പുതിയ ഭൂപടം അവതരിപ്പിച്ചത് വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.ഈ നടപടിയെ തീര്‍ത്തും നേപ്പാളിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അനുരാഗ് ശ്രീവാസ്തവ വിശേഷിപ്പിച്ചത്.
പുതിയ ഈ കൂട്ടിച്ചേര്‍ക്കല്‍ ചരിത്രപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലല്ലെന്നും, ഇതിനെ പിന്താങ്ങുന്നതിനായി സമര്‍പ്പിച്ച തെളിവുകളൊന്നും നിലനില്‍ക്കുന്നതല്ലെന്നും അനുരാഗ് ശ്രീവാസ്തവ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നേപ്പാള്‍ പാര്‍ലിമെന്റില്‍ ഇന്ത്യന്‍ അതിര്‍ത്തികളായ കാലാപാനി, ലിപുലേഖ്, ലിംബിയാധുരാ എന്നീ പ്രദേശങ്ങള്‍ കൂട്ടി വരച്ച പുതിയ ഭൂപടം അവതരിപ്പിച്ചിരുന്നു.
ഇതിനെതിരെയുള്ള പ്രതികരണവുമായാണ് ഇപ്പോള്‍ അനുരാഗ് ശ്രീവാസ്തവ രംഗത്തു വന്നിരിക്കുന്നത്. നേപ്പാളിന്റെ ഈ പ്രവര്‍ത്തി ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

