ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായതായി റിപ്പോര്‍ട്ട്. നിലവില്‍ ബംഗ്ലാദേശ് ഭാഗത്തേയ്ക്കു നീങ്ങുന്ന ചുഴലിക്കാറ്റിൻ്റെ ഭാഗമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ പരക്കെ മഴ ലഭിക്കുമെന്നാണ് വിവരം. ചൊവ്വാഴ്ചയോടെ പശ്ചിമ ബംഗാളിലും ഒഡീഷയ്ക്കും ഇടയില്‍ വെച്ച് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കരുതപ്പെടുന്നത്.
ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ ശനി, ഞായര്‍, തിങ്കള്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ചൊവ്വ, ബുധൻ ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്.
നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്‍റെ തെക്കുഭാഗത്താണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ വടക്കുഭാഗത്തേയ്ക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് തിങ്കളാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ സാഹചര്യത്തിൽ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചുഴലിക്കാറ്റിൻ്റെ ദിശ സംബന്ധിച്ച് വ്യക്തത വരാത്തത് പ്രവചനത്തിൽ വെല്ലുവിളിയാകുന്നുണ്ട്.
ചുഴലിക്കാറ്റ് കര തൊടുന്നത് എവിടെയെന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും ഒഡീഷയില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വടക്കുഭാഗത്തുള്ള തീരദേശ ജില്ലകളായ ജഗതസിങ്പൂര്‍, കേന്ദ്രപാര, ഭദ്രക്, ബാലസോര്‍ തുടങ്ങിയ ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ പി കെ ജെനയെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…