Categories: Covid 19GeneralKerala

കൊവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനം; ഫോര്‍ത്ത് എസ്‌റ്റേറ്റ് റിലീസ് ചെയ്തു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം അറിയിക്കുന്ന ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന ഗാനത്തിന്റെ ഔദ്യോഗിക റിലീസ് മന്ത്രി എം എം മണി നിര്‍വ്വഹിച്ചു. വരികള്‍ രചിച്ചത് കവിയും മാധ്യമപ്രവര്‍ത്തകനുമായ ആന്റണി മുനിയറയാണ്. ഭരണകൂടത്തോടും, ജനങ്ങളോടുമൊപ്പം നിന്ന് കര്‍മ്മനിരതരായി തൊഴില്‍ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ ഇടപെടലുകളാണ് ഗാനത്തിന്റെ ഇതിവൃത്തം.

വാര്‍ത്തകള്‍ പകര്‍ത്തിടും, നേര്‍വഴി തെളിച്ചിടും…എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് തങ്കച്ചന്‍ പാലയാണ്. ഹണി, രാജേഷ് അടിമാലി, മനോജ് പുത്തന്‍പുരയ്ക്കല്‍, രാഹുല്‍ രാജ്, യോഗേഷ് ശശിധരന്‍, ഷമീര്‍ ഷംസുദ്ദീന്‍,ടിന്റു രാജ്കുമാര്‍, ശ്രേയ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. മാധ്യമപ്രവര്‍ത്തകരായ തങ്കച്ചന്‍ പീറ്റര്‍, എംസി.ബോബന്‍, ദീപു വര്‍ഗീസ്, ഡി സുനില്‍കുമാര്‍, എന്‍ കെ രാജന്‍ എന്നിവരാണ് അണിയറശില്‍പ്പികള്‍.

വാര്‍ത്താ ലേഖകരും, എഡിറ്റര്‍മാരും,വീഡിയോഗ്രാഫര്‍മാരും, അവതാരകരും, അണിയറപ്രവര്‍ത്തകരും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വാര്‍ത്തകളുടെ ലോകത്ത് സജ്ജീവമായിരുന്നു. ഇത്തരത്തില്‍ പ്രാദേശികമാധ്യമ പ്രവര്‍ത്തകരുള്‍പ്പെടുന്ന ഒരു പറ്റമാളുകളുടെ സേവനവും ചിത്രീകരണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കൊവിഡ് കാലത്തെ മാധ്യമപ്രവര്‍ത്തനം പ്രമേയമാക്കിയ സൃഷ്ടിയെന്ന സവിശേഷതയും ‘ഫോര്‍ത്ത് എസ്റ്റേറ്റേറ്റിനുണ്ട്. മാധ്യമ പ്രവര്‍ത്തകരുടെ തൊഴിലിനെ പ്രമേയമാക്കി നിര്‍മ്മിച്ച ഗാനത്തിന് മന്ത്രി അഭിനന്ദനം അറിയിച്ചു.

B4 Admin

Recent Posts

ശബരിമല-മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുരുന്നുകളെ നിശ്ചയിച്ചു, ദേവനന്ദനും അനശ്വരയും സന്നിധാനത്തേക്ക്

ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില്‍ നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന്‍ അര്‍ജുന്‍,…

5 hours ago

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

7 hours ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

7 hours ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

8 hours ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

20 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

20 hours ago