Saturday, May 4, 2024
spot_img

പത്തനംതിട്ടയിൽ നാളെ ഡ്രൈഡേ

പത്തനംതിട്ട: ജില്ലയില്‍ വേനല്‍മഴ പെയ്യുന്നതിനാൽ കൊതുക് പെരുകാനും ഡെങ്കിപ്പനി ഉണ്ടാകാനും സാധ്യതയുണ്ടെന്നും അതുകൊണ്ടു ഡ്രൈഡേ ആചരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. മഴവെള്ളം കെട്ടിനില്‍ക്കാത്ത വിധം വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ് എന്നിവിടങ്ങളില്‍ നിന്ന് ചപ്പുചവറുകള്‍ നീക്കം ചെയ്യണം.

വെള്ളം ശേഖരിച്ച്‌ സൂക്ഷിക്കുന്ന പാത്രങ്ങളുടെയും ടാങ്കുകളുടെയും ഉള്‍വശം നന്നായി ഉരച്ചുകഴുകി കൊതുകിന്റെ മുട്ടകള്‍ വശങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്നില്ല എന്ന് ഉറപ്പാക്കണം. വെള്ളം ശേഖരിച്ച്‌ സൂക്ഷിക്കുന്ന പാത്രങ്ങളില്‍ കൊതുക് കടന്ന് മുട്ടയിടാത്തവിധം അടച്ച്‌ സൂക്ഷിക്കണം. അടപ്പില്ലാത്ത പാത്രങ്ങള്‍ തുണി ഉപയോഗിച്ച്‌ മൂടിവയ്ക്കണം. പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെയോ ആരോഗ്യ കേന്ദ്രങ്ങളിലോ ഉടന്‍ വിവരം അറിയിച്ച്‌ ചികിത്സ തേടണം.

Related Articles

Latest Articles