Saturday, May 18, 2024
spot_img

108 ആംബുലൻസ് ഓട്ടം നിർത്തുന്നു?

തിരുവനന്തപുരം: സംസ്ഥാനത്തെ 108 ആംബുലന്‍സ് സര്‍വീസ് പ്രതിസന്ധിയില്‍. കുടിശ്ശിക 24 കോടിയായതോടെ ആംബുലന്‍സ് സര്‍വീസ് അവസാനിപ്പിക്കുകയാണെന്ന് കരാര്‍ എടുത്തിരിക്കുന്ന കമ്പനി അറിയിച്ചു.

ഏപ്രില്‍ 24നുള്ളില്‍ കുടിശ്ശിക നല്‍കിയില്ലെങ്കില്‍ ഏപ്രില്‍ 25 മുതല്‍ ആംബുലന്‍സ് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കമ്പനി അധികൃതര്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന് നല്‍കിയ കത്തില്‍ അറിയിച്ചു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ നിന്ന് ആകെ 24 കോടി രൂപയുടെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള ജിവികെ ഇഎംആര്‍ഐ കമ്പനി അറിയിച്ചു.

Related Articles

Latest Articles