Monday, May 20, 2024
spot_img

പാക്കിസ്ഥാൻ കൊറോണയെക്കാൾ ഭീകരമായ രാജ്യം; പ്രധാനമന്ത്രി

ദില്ലി: ചില രാജ്യങ്ങള്‍ വ്യാജ വാര്‍ത്തകളും ഭീകരനപ്രവര്‍ത്തനവും ആസൂത്രണം ചെയ്യുന്ന തിരക്കിലാണെന്ന് പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. 120 വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ‘നാം’ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ഉച്ചകോടി നടന്നത്. 2014ല്‍ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി ആദ്യമായാണ് ‘നാം’ ഉച്ചകോടിയില്‍ സംസാരിക്കുന്നതെന്ന പ്രത്യേകതയും സമ്മേളനത്തിനുണ്ട്. അസര്‍ബയ്ജാന്‍ പ്രസിഡന്റ് അലിയേവിന്റെ അധ്യക്ഷതയിലാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യത്തലവന്മാര്‍ ഒത്തുകൂടിയത്.

ലോകത്തെ എല്ലാ രാജ്യങ്ങളും കൊറോണക്കെതിരെ ശക്തമായി പോരാടുകയാണ്. എന്നാല്‍ മറ്റ് ചിലരിവിടെ കൊറോണയേക്കാള്‍ അപകടകാരിയായ ഭീകരതയും, വ്യാജ വാര്‍ത്തകളും, വീഡിയോകളും വഴി രാജ്യങ്ങളേയും സമൂഹങ്ങളേയും ഭിന്നിപ്പിക്കുന്ന തിരക്കിലാണ്. എന്നാലിന്ന് താന്‍ ഭാവാത്മകമായ പ്രവര്‍ത്തനത്തെപ്പറ്റിയാണ് ശ്രദ്ധിക്കുന്നത്. നമ്മളെല്ലാവരും ചേര്‍ന്ന് കൊറോണക്കെതിരെ ഇനി എന്തൊക്കെയാണ് ഒത്തൊരുമിച്ച് ചെയ്യേണ്ടത് എന്നതിനാണ് ഊന്നല്‍ കൊടുക്കേണ്ടത്’ പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിയടക്കം പങ്കെടുത്ത ‘നാം’ ഉച്ചകോടിയില്‍ നരേന്ദ്രമോദി വ്യക്തമാക്കി.

ഇന്ത്യക്കെതിരെ നിരന്തരം പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണത്തെ ശക്തമായ ഭാഷയില്‍ ഉച്ചകോടിയില്‍ പറയാന്‍ പ്രധാനമന്ത്രിക്കായെന്നും വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ ചൂണ്ടിക്കാട്ടി. അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗനിയും ഭീകരതയ്‌ക്കെതിരെയാണ് സംസാരിച്ചത്.

Related Articles

Latest Articles