Wednesday, May 8, 2024
spot_img

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഇതാ ‘റിവേഴ്സ് ക്വാറൻ്റൈൻ ‘

കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തുമ്പോള്‍ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകള്‍ക്കകത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 4 ലക്ഷത്തിലേറെ പേരാണ് അടിയന്തരമായി കേരളത്തിലേക്ക് മടങ്ങി വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റയിനിലാക്കുക എന്ന സര്‍ക്കാര്‍ നയം പ്രായോഗികം ആണെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്.

സാമൂഹിക അകലം പാലിക്കാനുള്ള ജാഗ്രതയും പരിശീലനവും വീടുകള്‍ക്കകത്ത് തന്നെ തുടങ്ങണം. നിലവില്‍ രോഗങ്ങളുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചോ അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയോ റിവേഴ്‌സ് ക്വാറന്റയിന്‍ നടപ്പാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നത് കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം,തൃശൂര്‍ ജില്ലകളിലാവും.

കടല്‍ മാര്‍ഗ്ഗമാണ് പ്രവാസികളെത്തുന്നതെങ്കില്‍ ക്വാറന്റയിന്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ തുറമുഖം കേന്ദ്രീകരിച്ചും നടപ്പാക്കേണ്ടി വരും

Related Articles

Latest Articles