Monday, May 20, 2024
spot_img

പാറക്കൽ സേവ്യറിന്റെ കമ്പനി പൂട്ടിച്ച് ഡി സുഗതൻ നേതാവായ കഥ | CITU INTUC

എഴുപതുകളുടെ മദ്ധ്യത്തിൽ ആലപ്പുഴയിൽ പിയർലൈറ്റ് എന്നൊരു കമ്പനി തുടങ്ങിയിരുന്നു.
പാറക്കൽ സേവ്യർ എന്ന ആലുവ ദേശം സ്വദേശി തൻ്റെ സമ്പാദ്യമൊക്കെയും സ്വരുക്കൂട്ടി ആരംഭിച്ച സ്ഥാപനമായിരുന്നു അത്…

അന്ന് ആലുവ ഇടത്തലയിൽ “സൊമാനിയ” എന്ന പേരിൽ വയർറോപ്പ് ഉണ്ടാക്കുന്ന മറ്റൊരു കമ്പനിയും പ്രവർത്തിച്ചിരുന്നു. വളരെ ലാഭത്തിൽ പൊയ്ക്കൊണ്ടിരുന്ന ആ കമ്പനിയെ മാതൃക ആക്കിയാണ് ആലപ്പുഴയിൽ ഇത്തരത്തിൽ ഒരു സംരംഭം തുടങ്ങാൻ പാറക്കൽ സേവ്യർ തയ്യാറായത്….

ആലപ്പുഴ നഗരത്തിൽ എത്തുന്നതിന് ഏതാനും കിലോമീറ്ററുകൾ മുമ്പായി ദേശീയ പാതയ്ക്ക് അരിക് വശം ചേർന്ന് ഫാക്ടറി നിർമ്മിച്ച് പ്രവർത്തനം തുടങ്ങി….പ്രശസ്ത സിനിമ സംവിധായകൻ ശ്രീ വിനയൻ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് പിയർലൈറ്റിൽ നിന്നുമാണ് .വർഷങ്ങളോളം അവിടെ ഇലക്ട്രീഷ്യനായി ജോലി ചെയ്തതിനു ശേഷമാണ് വിനയൻ്റെ തൻ്റെ കലാസപര്യയ്ക്ക് തുടക്കം കുറിക്കുന്നത്.
കുറച്ച് നാൾ മുമ്പ് ഏതോ വാരികയിൽ വന്ന വിനയൻ്റെ ഓർമ്മക്കുറിപ്പിൽ പിയർലൈറ്റ് കമ്പനിയിലെ ജോലിയും അന്നത്തെ യൗവനകാല വിശേഷണങ്ങൾ ഒക്കെയും ഹൃദ്യമായി അദ്ദേഹം വിവരിച്ചിരുന്നു.

വലിയ ക്രയിനുകളിലും ഷിപ്പുകളിലും ഒക്കെ ഉപയോഗിക്കുന്ന ഇരുമ്പ് വയറുകളുടെ ഉത്പാദനം ആണ് പിയർലൈറ്റിൽ നടന്നിരുന്നത്. ബ്രിട്ടിഷ് എൻജിനീയറിംഗ് ടെക്നോളജിയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന ഏറ്റവും നൂതന മെഷിനറിയാണ് പാറക്കൽ സേവ്യർ തൻ്റെ സ്ഥാപനത്തിൽ ഒരുക്കിയിരുന്നത്.

വയർ ഡ്രോയിംഗ് ,വയർ ഡ്രാൻഡിംഗ് ,പേറ്റെൻ്റിംഗ്, ഗാൽവനൈസേഷൻ ടോർക്ക് ടെസ്റ്റിംഗ് ഇങ്ങനെ ഓരോ ഘട്ടവും സൂക്ഷ്മമായി പൂർത്തിയാക്കി പുറത്തിറങ്ങിയ വൈയറുകൾ അന്താരാഷ്ട്ര നിലവാരമുള്ളത് തന്നെ ആയിരുന്നു. പക്ഷേ…
കൃത്യമായ വിപണി നേടിയെടുക്കാൻ പിയർലൈറ്റ് നന്നായി വിഷമിച്ചു….
അതുകൊണ്ട് തന്നെ സാമ്പത്തിക ഞെരുക്കം തുടക്കത്തിലെ ഉണ്ടായിരുന്നു..

ആലപ്പുഴയിലെ തൊഴിലാളി സമരങ്ങൾ കൊടുംബിരി കൊണ്ടിരിക്കുന്ന സമയം ആയതിനാൽ തൊഴിലാളികളുടെ ജോലി സമയം വേതനം ബോണസ്സ് മറ്റാനുകൂല്യം എന്നിവയിൽ യാതൊരു വിട്ടു വീഴ്ചയും ഉണ്ടായിരുന്നില്ല….
മൂന്നു ഷിഫ്റ്റിലായി ജോലി ചെയ്തിരുന്ന 273 തൊഴിലാളികൾക്കും കമ്പനി ചട്ടം പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി വന്നിരുന്നു…

ട്രെഡ് യൂണിയൻ തലപ്പത്ത് എത്തി കഴിവ് തെളിയിക്കുന്നവർക്ക് പാർലമെൻ്ററി സ്ഥാനം എളുപ്പത്തിൽ ലഭിക്കുന്ന ഒരു രാഷ്ട്രീയ സ്ഥിതിവിശേഷം ആണ് കേരളത്തിൽ അന്നുണ്ടായിരുന്നത് ‘…..
അതു കൊണ്ട് തന്നെ കിട്ടാവുന്ന ഏത് സാഹചര്യവും മുതലാക്കി കളം പിടിക്കാൻ കുട്ടി സഖാക്കൻമാരും , ജില്ലാക്കമ്മറ്റിക്കാരുമാക്കെ കിണഞ്ഞ് പരിശ്രമിക്കുമായിരുന്നു …

കേരളത്തിൽ അങ്ങോളമിങ്ങോളം പല പല ചെറുകിട ഫാക്ടറികൾ, അണ്ടി കമ്പനികൾ, കയർ നിർമ്മാണ യൂണിറ്റുകൾ എന്നിവ സമരം ചെയ്ത് പൂട്ടിച്ചത് വഴി ഉയർന്നു വന്നവരാണ് ഇന്നത്തെ ഇടത് വലത് നേതാക്കൻമാർ ആയ പല കടൽക്കിഴവൻമാരും.

പിയർലൈറ്റിൽ ആദ്യം തുടങ്ങിയ തൊഴിലാളി സമരം ക്യാൻറീൻ സംബന്ധിച്ചായിരുന്നു… ബൃഹത്തായ ഭോജനശാല ഇല്ലാത്തതിനാൽ ഭക്ഷണ അലവൻസ് നൽകണമെന്നായിരുന്നു ആവശ്യം…
കോൺഗ്രസ് നേതാവ് ഡി.സുഗതൻ ആയിരുന്നു സമരം നയിച്ചത്.

തുടർന്ന് കോടതി വ്യവഹാരത്തിലൂടെ തൊഴിലാളികൾക്ക് മാസം 80 രൂപ ഫുഡ് അലവൻസ് സുഗതൻ നേടി നൽകി.
ഇതോടെ ദാമോദരൻ സുഗതൻ രാജാവായി …!!!!
ധാരാളം ആളുകൾ CITU വിട്ട് INTUC ൽ ചേർന്നു.

ഇത് കണ്ട CITU ജില്ലാ കമ്മറ്റിക്ക് ഇരിക്കപ്പൊറുതി ഇല്ലാതെയായി….
അൽപനാൾക്കകം സി.ബി.സി വാര്യർ എന്ന നേതാവിൻ്റെ മേൽനോട്ടത്തിൽ വേതനവർദ്ധനവും ബോണസ്സും ആവശ്യപ്പെട്ട് വീണ്ടും സമരം തുടങ്ങി…

പിന്നെയും സമരം എന്ന് കേട്ടപ്പോൾ പാറക്കൽ സെവ്യറിന് രക്താദിസമ്മർദ്ദം തുടങ്ങി…
ചർച്ചകൾ പലതും നടത്തിയിട്ടും കാർക്കശ്യ നിലപാടുകളിൽ നിന്ന് യൂണിയൻകാർ തരിമ്പും പിന്നോട്ട് പോയില്ല…

സാമ്പത്തികമായി പരാധീനപ്പെട്ട മാനേജ്മെൻ്റിന് കമ്പനി വിൽക്കുക എന്നല്ലാതെ മറ്റ് മാർഗ്ഗം ഉണ്ടായിരുന്നില്ല.
അങ്ങനെ പാറക്കൽ സേവ്യർ വീണ്ടും സൊമാനിയ ഗ്രൂപ്പിൻ്റെ അടുത്തെത്തി കാര്യങ്ങൾ വിവരിച്ചു…

ചർച്ചയ്ക്ക് ശേഷം കമ്പനി ഏറ്റെടുക്കുമെന്ന് മാർവാഡികൾ തീരുമാനം എടുത്തു..
കരാർ പ്രകാരമുള്ള തുക നൽകി പാറക്കൽ സേവ്യറിൽ നിന്നും ഉടമസ്ഥ അവകാശം സൊമാനിയ എന്ന നോർത്ത് ഇന്ത്യൻ ഗ്രൂപ്പിൽ എത്തി….

പുതിയ മാനേജ്മെൻ്റിൽ നിന്നും അനുകൂല പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പാവം തൊഴിലാളികൾ വർഗ്ഗസമരം നിർബാധം തുടർന്നു…

പക്ഷേ….
സൊമാനിയ ഗ്രൂപ്പ് “ഔട്ട് പുട്ട് “മെഷർമെൻ്റിനു വേണ്ടി ഒരു കമ്മറ്റിയെ നിയോഗിക്കുകയും ഒരു മാസം ഇതിനായി അനുവദിച്ച് നൽകുകയും ചെയ്തു…വിശദമായ പഠനത്തിനു ശേഷം ഔട്ട് പുട്ട് മെഷർമെൻറ് കമ്മറ്റിക്കാർ റിപ്പോർട്ട് സമർപ്പിച്ചു …

“ഈ സ്ഥാപനം ഇവിടെ തുടർന്നാൽ ഇവിടുത്തെ കുളയട്ടകൾ ഇതു അടപലടം പൂട്ടിക്കുമെന്നും , ഇതിൻ്റെ ആഘാതം ഇപ്പോൾ നേരെ ചൊവ്വേ പ്രവർത്തിക്കുന്ന ഇടത്തലയിലെ കമ്പനിയെ ബാധിക്കുമെന്നും, ഒടുക്കം മൊയലാളി ആലുവ പാലത്തിൽ നിന്നും എടുത്ത് ചാടി ചാകേണ്ടി വരുമെന്നും ആയിരുന്നു റിപ്പോർട്ടിൻ്റെ ഉള്ളടക്കം… “!!!

കിളിപോയ മാർവാഡി പിന്നെ അരൂർപാലം കടന്ന് എത്തിയിട്ടില്ല..
ഉള്ള മെഷീനും ഭദ്രാവതിയുമൊക്കെ തൂക്കി വിറ്റ് സ്ഥലവും ഷെഡും മാത്രമാക്കി അവിടെ നിലനിർത്തി….. പാറക്കൽ സേവ്യർ ആവട്ടെ കിട്ടിയ കാശിന് ആലുവ ദേശത്ത് ടൈല് കച്ചവടവും തുടങ്ങി. അതോടെ അങ്ങേര് രക്ഷപെടുകയും ചെയ്തു….

എന്തായാലും സിബിസി വാര്യർ 1980-85 കാലത്ത് എം.എൽ.എ. പട്ടം നേടി ഉദ്ദിഷ്ടകാര്യം സാക്ഷാത്കരിച്ച് എടുത്തു…..
യൂത്ത് കോൺഗ്രസ്സ്കാരൻ ഡി സുഗതൻ ആവട്ടെ സാക്ഷാൽ വി.എസ് അച്യുതാനന്ദനെതിരെ മൽസരിച്ച് “തോറ്റ MLA” യും ആയി…

ആകാശ ഗംഗയുംകരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും ഒക്കെ പിടിച്ച് തൊഴിലാളി വിനയൻ ബൂർഷ്വ വിനയൻ ആയി മാറി എന്നതാണ് ഏക പ്രത്യേകത…….
ബാക്കി വരുന്ന 272 പേരുടെ ഗതി എന്തായി എന്ന് തമ്പുരാനറിയാം…!!!

അഹന്തയും അഹങ്കാരവും മൂത്ത് മതിഭ്രമം പൂണ്ട നേതാക്കളാണ് കേരള മുടനീളം വലിയൊരു വിഭാഗം ജനങ്ങളുടെ പ്രതീക്ഷയും പ്രത്യാശയും ഇന്നേവരെ തല്ലിക്കെടുത്തിയിട്ടുള്ളത് …….

ചരിത്രം വീണ്ടും …വീണ്ടും മാന്തിക്കുഴിച്ച് നോക്കിയാൽ ഇന്ന് തിളങ്ങുന്ന പഴയ പലവിഗ്രഹങ്ങളും ഉടഞ്ഞ് വീഴും…..

ഇടതിലും വലതിലും ഒക്കെ…!!

Related Articles

Latest Articles