Tuesday, December 16, 2025

പിശാചിനെ മാലാഖയാക്കാൻ മത്സരം ; വ്യത്യസ്ത കഥകളുമായി ഒന്നിന് പിറകെ ഒന്നായി നാല് സംവിധായകർ

മലബാർ കലാപം അടിസ്ഥാനമാക്കി സിനിമകൾ പ്രഖ്യാപിച്ച് നാല് സംവിധായകർ . വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയും പ്രതിനായകനാക്കിയുമുള്ള സിനിമകളാണ് മലയാളത്തിൽ ഒരുങ്ങുന്നത്. പൃഥിരാജിനെ നായകനാക്കി വാരിയംകുന്നൻ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറ്റ് സിനിമകൾ പ്രഖ്യാപിച്ചത് .

നാടകകൃത്തും സംവിധായകനുമായ ഇബ്രാഹിം വേങ്ങര തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘ദ ഗ്രേറ്റ് വാരിയംകുന്നന്‍’ എന്നാണ്. എന്നാൽ, ‘ഷഹീദ് വാരിയം കുന്നന്‍’ എന്ന പേരിലാണ് പി.ടി കുഞ്ഞുമുഹമ്മദ് ചിത്രം ഒരുക്കുന്നത്. ആഷിഖ് അബുവിന്റെ വാരിയംകുന്നന്‍ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും.

അതേസമയം , വർഷങ്ങളായി താൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്നാലെയാണെന്ന് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു . സിനിമയുടെ തിരക്കഥ ഏറെക്കുറേ പൂര്‍ത്തിയായി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആഷിക്കിന്റെ ചിത്രം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ആവണമെന്നില്ല . തനിക്ക് മല്‍സരമൊന്നുമില്ലെന്നും – കുഞ്ഞുമുഹമ്മദ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കി.

Related Articles

Latest Articles