ദില്ലി : ഏപ്രില്‍ 20 മുതല്‍ റേഷന്‍ കടകള്‍, പഴം, പച്ചക്കറി കടകള്‍ എന്നിവയ്ക്ക് സമയനിയന്ത്രണമില്ല. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ ദൈനംദിന ജീവതത്തെയും അടിസ്ഥാന ആവശ്യങ്ങളെയും ബാധിക്കുന്ന മേഖലകളില്‍ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചത്.
റേഷന്‍ കടകള്‍, പഴം, പച്ചക്കറി, പാല്, പാല് ഉത്പന്നങ്ങള്‍, മത്സ്യം, മാംസം, ശുചിത്വ വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഇളവു ലഭിച്ചവയുടെ പരിധിയില്‍ പെടും. അതേ സമയം, ബാങ്കുകള്‍ക്കും ആര്‍ബിഐ അനുമതിയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും സാധാരണ പ്രവൃത്തിസമയത്തേക്കു മടങ്ങാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.

