Video
പൂവാര്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
റിമാന്‍ഡിലുള്ള പാര്‍ട്ടി നടത്തിപ്പുകാരന് അക്ഷയ് മോഹന്‍ ഉള്‍പ്പടെ മൂന്ന് പ്രതികളെ എക്സൈസ് വിശദമായി ചോദ്യംചെയ്തിരുന്നു, അഷ്ക്കര്‍, പീറ്റര്‍ഷാന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
ബെംഗളൂരുവില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിച്ചെതെന്ന മൊഴി ഇവര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇതേ കുറിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. കേസില്‍ എക്സൈസിന്റെ പ്രത്യേക സംഘം ഇന്നലെ അന്വേഷണം ആരംഭിച്ചു. ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേരെയും മൊഴിയെടുത്ത ശേഷം ജാമ്യത്തില്‍ വിട്ടു.
പൂവാറിലെ കാരക്കാട്ടെ റിസോര്‍ട്ട് സ്ഥിരമായി ലഹരിമരുന്ന പാര്‍ട്ടി നടക്കുന്ന വേദിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം ഇവിടെ 17 ലഹരിപ്പാര്‍ട്ടികള്‍ നടന്നു. ലക്ഷങ്ങളുടെ വരുമാനമാണ് ഒരോ പാര്‍ട്ടിയിലൂടേയും നടത്തിപ്പുകാര്‍ നേടിയെടുക്കുന്നത്. കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ നിന്നും ഏഴ് ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്നുവെന്നാണ് സൂചന.
സംഭവത്തില്‍ പൊലീസിനെതിരേയും ആരോപണം ശക്തമാണ്. പല തവണ പരാതിപ്പെട്ടെങ്കിലും പൊലീസ് വേണ്ടവിധം ഇടപെടല്‍ നടത്തിയ്യില്ലെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. പുറത്ത് നിന്നും വലിയ തോതില്‍ ആളുകള്‍ എത്തിയിട്ടും സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…