Monday, October 5, 2026

സന്ദീപ് വധക്കേസ്; പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം, അപേക്ഷ ഇന്ന് സമർപ്പിക്കും

പത്തനംതിട്ട: സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ കോടതിയിൽ സമർപ്പിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ഇന്നലെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ സമർപ്പിച്ചാൽ തിങ്കളാഴ്ച പ്രതികളെ കസ്റ്റഡിയിൽ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

പ്രതികളുടെ അറസ്റ്റിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നും കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നുമാണ് ആദ്യം പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. എന്നാൽ യഥാർത്ഥ പ്രതികളെ പിടിച്ചതോടെ ആർ എസ് എസ് നെതിരെയുള്ള കുപ്രചരണങ്ങൾ പൊളിഞ്ഞു. പിടിയിലായ പ്രതികളിൽ രണ്ട് പേർ സിപിഎം പ്രവർത്തകരാണ്.

Related Articles

Latest Articles