ദില്ലി : പെട്രോളിനും ഡീസലിനും ലിറ്ററിന്മേല് എട്ടു രൂപ കൂടി എക്സൈസ് തീരുവ ചുമത്താന്‍ അധികാരം നല്കുന്ന നിയമഭേദഗതി പാസാക്കി. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ചര്‍ച്ചകൂടാതെ പാര്‍ലമന്റെ് തിരക്കിട്ട് ധനബില്ലിലെ ഈ ഭേദഗതി പാസാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.
ആഗോളതലത്തില്‍ അസംസ്കൃത എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുപകരം പെട്രോളിനും ഡീസലിനും ലിറ്ററിന്മേല് മൂന്നുരൂപ വീതം എക്സൈസ് തീരുവ കൂട്ടിയത് ഇക്കഴിഞ്ഞ 14നാണ്. ഇതുവഴി സമാഹരിക്കുന്നത് 59,000 കോടി രൂപയാണ്. നിയമഭേദഗതി വഴി ഉടനടി നികുതി കൂടുകയില്ല.
ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ആവശ്യമുള്ള ഘട്ടങ്ങളില്‍ പെട്രോളിന് 18 വരെ എക്സൈസ് തീരുവയും ഡീസലിന് 12 രൂപ വരെ എക്സൈസ് തീരുവയും ഉയര്‍ത്താം. എനാല്‍ ഈ വര്‍ധനപരിധി ഭാവിയില്‍ സ്വീകരിക്കുന്നതിനായാണെനും ഇപ്പോഴത്തെ നിലയില്‍ ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…