Sunday, October 25, 2026

പെട്രോളിനും ഡീസലിനും അധിക എക്സൈസ് തീരുവ

ദില്ലി : പെട്രോളിനും ഡീസലിനും ലിറ്ററിന്മേല്‍ എട്ടു രൂപ കൂടി എക്‌സൈസ് തീരുവ ചുമത്താന്‍ അധികാരം നല്‍കുന്ന നിയമഭേദഗതി പാസാക്കി. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് ചര്‍ച്ചകൂടാതെ പാര്‍ലമന്റെ് തിരക്കിട്ട് ധനബില്ലിലെ ഈ ഭേദഗതി പാസാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണവില ഇടിഞ്ഞതിന്റെ പ്രയോജനം ഉപയോക്താക്കള്‍ക്ക് നല്‍കുന്നതിനുപകരം പെട്രോളിനും ഡീസലിനും ലിറ്ററിന്മേല്‍ മൂന്നുരൂപ വീതം എക്‌സൈസ് തീരുവ കൂട്ടിയത് ഇക്കഴിഞ്ഞ 14നാണ്. ഇതുവഴി സമാഹരിക്കുന്നത് 59,000 കോടി രൂപയാണ്. നിയമഭേദഗതി വഴി ഉടനടി നികുതി കൂടുകയില്ല.

ധനകാര്യചട്ടത്തിലെ എട്ടാം പട്ടിക ഭേദഗതി ചെയ്താണ് പുതിയ എക്സൈസ് തീരുവ നിരക്ക് പരിധി ഏര്‍പ്പെടുത്തുന്നത്. ഇത് പ്രകാരം ആവശ്യമുള്ള ഘട്ടങ്ങളില്‍ പെട്രോളിന് 18 വരെ എക്സൈസ് തീരുവയും ഡീസലിന് 12 രൂപ വരെ എക്സൈസ് തീരുവയും ഉയര്‍ത്താം. എനാല്‍ ഈ വര്‍ധനപരിധി ഭാവിയില്‍ സ്വീകരിക്കുന്നതിനായാണെനും ഇപ്പോഴത്തെ നിലയില്‍ ആവശ്യമില്ലെന്നും പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി.

Related Articles

Latest Articles