പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്ന ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ. ലോക്ക്ഡൗൺ നാലംഘട്ടത്തിലേക്ക് നീട്ടുന്നതിന്‍റെ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന.
നേരത്തേ, മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നത്. ഘട്ടം ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്രം.

