Tuesday, May 14, 2024
spot_img

പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നത് നാളെ തത്സമയം തത്വമയിയിൽ …

തിരുവനന്തപുരം : നാളെ രാവിലെ പത്തിന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് തത്വമയി ന്യൂസിൽ തത്സമയം കാണാം. കൊവിഡ് വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിര്‍ണ്ണായക പ്രഖ്യാപനം കാത്തിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക് ഡൗണ്‍ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്.പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കുന്നത് തത്വമയി ന്യൂസിലൂടെ പ്രേക്ഷകർക്ക് കാണാവുന്നതാണ് .ദേശീയ ലോക്ക്ഡൗണിന്റെ കാര്യത്തില്‍ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

Related Articles

Latest Articles