Sunday, December 21, 2025

പ്രഷർ കുക്കറിൽ വാറ്റാൻ നോക്കി, പൊലീസ് പൊക്കി

വേളൂർ :വീടിന്റെ അടുക്കളയില്‍ പ്രഷര്‍കുക്കറിൽ വാറ്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു പേര്‍ വേളൂരില്‍ പിടിയില്‍. വിവരമറിഞ്ഞ് എക്‌സൈസ് സംഘം വീട്ടിലെത്തി. അടുക്കളയില്‍ വച്ച്‌ ഗ്ലാസുകളിലേയ്ക്കു മദ്യം പകരുകയായിരുന്നു പ്രതികള്‍. ഇവിടെവെച്ച് തെളിവ് സഹിതം പ്രതികളെ പൊലീസ് പൊക്കി.

വേളൂര്‍ വാരുകാലത്തറ വീട്ടില്‍ കേശവന്‍ മകന്‍ സാബു (57), കരിയില്‍ വീട്ടില്‍ മാധവന്‍ മകന്‍ സലിം കെ.എം (60) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. എക്‌സൈസ് ഇന്റലിജന്‍സ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ വി.എന്‍ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുമാണ് റെയ്ഡ് നടത്തിയത്.

Related Articles

Latest Articles