Friday, December 12, 2025

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിന് 5 കോടിരൂപ പ്രതിഫലം; ദീപികപദുക്കോണിനെതിരെ ഗുരുതരആരോപണവുമായി മുൻരഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ

ദില്ലി : ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ ഗുരുതര ആരോപണവുമായി രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥൻ രംഗത്ത്. ജെ എൻ യു പൗരത്വ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ നടി പാകിസ്ഥാൻ ഏജന്റ് അനീൽ മുസാറത്തിൽ നിന്ന് അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങിയതായാണ് മുൻ ഉദ്യോഗസ്ഥനായ എൻ കെ സൂദിന്റെ ആരോപണം .

ബോളിവുഡ്, പാക്കിസ്ഥാന്റെ ഐ‌എസ്‌ഐ, അധോലോകങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രൂക്ഷമായി വിമർശിക്കുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം . ദീപികയെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചതായി ഇദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബോളിവുഡും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ അന്വേഷണം നടത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) മഹാരാഷ്ട്ര സർക്കാരിനെ സമീപിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതിനിടെ വിദേശത്ത് സ്വത്ത് വകകളുള്ള ബോളിവുഡ് താരങ്ങളെ തിരിച്ചറിയാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയിട്ടുണ്ട് .

Related Articles

Latest Articles