തിരുവനന്തപുരം : മലയാള സിനിമ ലോകത്ത് സുവർണ്ണ ചരിത്രമെഴുതിയ ‘അങ്ങാടി’യ്ക്ക് ഇന്ന് നാൽപ്പതാണ്ട്.ഒരു കാലഘട്ടത്തിന്റെ ആവേശമായ ചിത്രമാണ് ജയൻ നായകനായി എത്തിയ ‘അങ്ങാടി’.1980-ൽ ഗൃഹലക്ഷ്മി പ്രൊഡക്ഷന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഐ വി ശശിയാണ് . ഏറ്റവും കൂടുതൽ താരങ്ങളെ ഉൾപ്പെടുത്തി സിനിമയൊരുക്കാൻ വൈദഗ്ധ്യമുള്ള സംവിധായകൻ കൂടിയായിരുന്നു ഐ വി ശശി.
മലയാളത്തിലെ പൗരുഷ കഥാപാത്രങ്ങളുടെ പ്രതിരൂപമായി ജയൻ എന്ന നടനെ മാറ്റിയതും അങ്ങാടി എന്ന ചിത്രമായിരുന്നു .ഈ ചിത്രത്തിലെ ജയന്റെ സംഭാഷണങ്ങൾ മിമിക്രിയിലൂടെയും മിനിസ്ക്രീനിലൂടെയും പുതു തലമുറക്കാർക്കിടയിൽ വരെ ഹിറ്റായി മാറി .ജയനൊപ്പം സീമ, സുകുമാരൻ, അംബിക, കുതിരവട്ടംപപ്പു ,ശങ്കരാടി ,ബാലൻ കെ നായർ ,ജോസ് ,രവികുമാർ,പ്രതാപചന്ദ്രൻ ,കെപിഎസി,സണ്ണി ,നന്ദിതബോസ് ,സുരേഖ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരുന്നു. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത് ബിച്ചുതിരുമല – ശ്യാം കൂട്ടുകെട്ടാണ്. മലയാളികൾ അങ്ങാടി ഓർക്കുമ്പോൾ ആദ്യം ഓർമയിൽ ഓടിയെത്തുന്നത് മലയാളികളുടെ സ്വന്തം ജയനെയാകും.മലയാള സിനിമ ചരിത്രത്തിൽ അടയാളങ്ങൾ തീർത്ത അങ്ങാടിയിൽ നിന്ന് പുതിയ സിനിമ ലോകത്തിന് പഠിക്കാൻ ഏറെയുണ്ട്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…