തിരുവനന്തപുരം: കെഎസ്ആര്ടി സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര് ഐഎഎസ്- നെ നിയമിച്ചു. നിലവിലെ ചെയര്മാന് ആന്ഡ് മാനേജിങ് ഡയറക്ടര് ആയിരുന്ന എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം.
ഗതാഗത വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി കെ.ആര്. ജ്യോതിലാല് ആണ് ചെയര്മാന്. തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ ‘ഓപ്പറേഷന് അനന്ത’ അടക്കമുള്ള പ്രവര്ത്തനങ്ങള് വിജയകരമായി നടപ്പിലാക്കി ജനപ്രീതി നേടിയിരുന്നു.
പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്, ഭക്ഷ്യ സുരക്ഷാ കമ്മീഷണര്, കേരള മെഡിക്കല് സര്വ്വീസസ് കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്, ലോട്ടറി വകുപ്പ് ഡയറക്ടര്, ഭൂമി കേരളം പ്രൊജക്ട് ഡയറക്ടര്, ഐ.ടി.@സ്കൂള് സ്ഥാപക ഡയറക്ടര് എന്നിങ്ങനെ വൈവിധ്യമാര്ന്ന വകുപ്പുകള് കൈകാര്യം ചെയ്തിരുന്നു.
ടോമിന് ജെ തച്ചങ്കരി കെഎസ്ആര്ടിസി എം.ഡി സ്ഥാനം ഒഴിഞ്ഞ സമയത്തും ബിജു പ്രഭാകറിന്റെ പേര് ആ സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നു. കെഎസ്ആര്ടിസിയിലെ തൊഴിലാളി യൂണിയനുകളും ബിജു പ്രഭാകറിന്റെ പേരിനോട് യോജിച്ചു
എന്നാണ് വിവരം. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ ഫയര് ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്റെ പേരും തൊഴിലാളി യൂണിയനുകള് സര്ക്കാരിന് മുന്നില് വച്ചിരുന്നു. എം.രാജമാണിക്യമാണ് ബിജു പ്രഭാകറിന് മുന്നേ കെഎസ്ആര്ടിസി തലപ്പത്തുണ്ടായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…