ബെവ്ക്യൂ ആപ്പിലൂടെ മദ്യവില്‍പ്പനയ്ക്കുള്ള 75% ടോക്കണും ബാറുകളിലേക്കു പോയപ്പോള്‍, മൂന്നാഴ്ചകൊണ്ടു സര്‍ക്കാരിനുണ്ടായ നഷ്ടം 30 കോടിയോളം രൂപ. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ടോക്കണ്‍കാരെ കാത്ത് ഈച്ചയാട്ടി ഇരിക്കുമ്പോള്‍ ബാറുകളില്‍ യാതൊരു ബുക്കിങ്ങുമില്ലാതെ മദ്യവില്‍പ്പന പൊടിപൊടിക്കുന്നു. പരിശോധനകള്‍ ഒഴിവാക്കി, ബാറുകളുടെ കള്ളക്കച്ചവടത്തിന് എക്‌െസെസ് കൂട്ടുനില്‍ക്കുന്നുവെന്നും ആരോപണം.

