Sunday, June 2, 2024
spot_img

ബെവ് ക്യു,ഒരു വിവരവുമില്ലെന്ന് ‘കമ്പനി’

സംസ്ഥാനത്ത് മദ്യ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായുള്ള ബെവ് ക്യൂ ആപ്പിന്റെ കാര്യത്തിൽ പ്ലേസ്റ്റോറിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്ലേസ്റ്റോറിൽ അപ്‍ലോഡ്ചെയ്ത ശേഷമുള്ള സ്വാഭാവിക വൈകൽ മാത്രമാണ് ഇത്. പരമാവധി ഏഴു ദിവസം വരെ കാലതാമസം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ ദിവസങ്ങളിൽ തന്നെ പ്ലേസ്റ്റോറിൽ ആപ് പബ്ലിഷ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ സർക്കാർ ഗൂഗിളിന്റെ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികൾ അതിവേഗമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബെവ്കോയുടെ ആപ്പിന് ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ ബവ്കോയെ അറിയിച്ചു. അനുമതി ലഭിച്ചാൽ നാളെ മദ്യവിതരണത്തിനുള്ള നടപടികൾ ആരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ആപ് ശനിയാഴ്ചയാണ് പ്ലേ സ്റ്റോറിൽ അംഗീകാരത്തിനായി സമർപ്പിച്ചത്.

Related Articles

Latest Articles