Sunday, May 19, 2024
spot_img

ബ്രിട്ടനിലേക്ക് ഉറ്റു നോക്കി ലോക രാജ്യങ്ങൾ.. ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വാ​ക്സി​ന്‍ വി​ജ​യം

ല​ണ്ട​ന്‍: ലോ​കം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ഓ​ക്സ്ഫോ​ര്‍​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കോവിഡ് വൈറസിനെതിരായ ആ​ദ്യ​ഘ​ട്ട വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം വി​ജ​യം. വാ​ക്സി​ന്‍ സു​ര​ക്ഷി​ത​മാ​ണെ​ന്നും പ​രീ​ക്ഷി​ച്ച​വ​രി​ല്‍‌ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍​ധി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 1,077 പേ​രി​ലാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഇ​വ​രി​ല്‍ ആ​ന്‍റി​ബോ​ഡി​യു​ടെ​യും ശ്വേ​ത​ര​ക്താ​ണു​ക്ക​ളു​ടെ​യും തോ​ത് കൂ​ടി​യ​താ​യും ഗവേഷകര്‍ വ്യ​ക്ത​മാ​ക്കി. പ്ര​മു​ഖ ഇം​ഗ്ലീ​ഷ് മാ​ധ്യ​മ​ങ്ങ​ളും ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളി​ല്‍ വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

സെ​പ്റ്റം​ബ​റോ​ടെ വാ​ക്സി​ന്‍ പു​റ​ത്തി​റ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. അ​സ്ട്രാ​സെ​ന​ക ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ലു​മാ​യി ചേ​ര്‍​ന്നാ​ണ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ച​ത് .

Related Articles

Latest Articles