കോഴിക്കോട്: കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ തിരിച്ചെത്തുമ്പോള്‍ എടുക്കേണ്ട ജാഗ്രതയെ കുറിച്ച് മുന്നറിയിപ്പുകളുമായി സംസ്ഥാനത്തെ ആരോഗ്യ വിദഗ്ധര്‍. റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പിലാക്കുകയാണ് ഏറ്റവും ഫലപ്രദമായ വഴിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. മാത്രമല്ല വീടുകള്‍ക്കകത്ത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നടപ്പിലാക്കാനുള്ള പരിശീലനം കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു .
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 4 ലക്ഷത്തിലേറെ പേരാണ് അടിയന്തരമായി കേരളത്തിലേക്ക് മടങ്ങി വരാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലാത്തവരെ വീടുകളില്‍ ക്വാറന്റയിനിലാക്കുക എന്ന സര്‍ക്കാര്‍ നയം പ്രായോഗികം ആണെന്നാണ് ആരോഗ്യവിദഗ്ധരും പറയുന്നത്.
സാമൂഹിക അകലം പാലിക്കാനുള്ള ജാഗ്രതയും പരിശീലനവും വീടുകള്‍ക്കകത്ത് തന്നെ തുടങ്ങണം. നിലവില്‍ രോഗങ്ങളുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചോ അവര്‍ക്ക് സുരക്ഷിതത്വം നല്‍കിയോ റിവേഴ്‌സ് ക്വാറന്റയിന്‍ നടപ്പാക്കണമെന്നതാണ് മറ്റൊരു പ്രധാന നിര്‍ദ്ദേശം. ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തുന്നത് കണ്ണൂര്‍, കോഴിക്കോട് , മലപ്പുറം,തൃശൂര്‍ ജില്ലകളിലാവും.
കടല്‍ മാര്‍ഗ്ഗമാണ് പ്രവാസികളെത്തുന്നതെങ്കില്‍ ക്വാറന്റയിന്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ തുറമുഖം കേന്ദ്രീകരിച്ചും നടപ്പാക്കേണ്ടി വരും
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…