തിരുവനന്തപുരം: എല്ലാവര്ക്കും മദ്യം കുറിച്ചു നല്‍കാനല്ല ഡോക്ടര്മാരാട് മുഖ്യമന്ത്രി പറഞ്ഞതെന്ന വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ.ഷൈലജ . മദ്യാസക്തിയുടെ വിടുതല്‍ ലക്ഷണം കാരണം ആളുകള്‍ മരിക്കുന്ന സാഹചര്യമുണ്ടാകരുതെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്. ആര്‍ക്കും മദ്യം കുറിച്ചു നല്കാന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറുപ്പടിയോടെ മദ്യം ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കിയിരുന്നു അതേസമയം,അശാസ്ത്രീയമായ ഉത്തരവാണിതെന്നും മെഡിക്കല്‍ മാര്‍ഗരേഖയ്ക്ക് വിരുദ്ധമായ ഈ ഉത്തരവ് പാലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറാകില്ലെന്നും ഇതിന്‍റെ പേരില്‍ നടപടിയുണ്ടായാല്‍ നേരിടുമെന്നും കെജിഎംഒഎ വ്യക്തമാക്കി.

