ഇടുക്കി : കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് എ.പി.ഉസ്മാന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതോടെ കോൺഗ്രസ് നേതാവ് രോഗവിമുക്തനായെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇതോടെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഡിസ്ചാര്‍ജ് തീരുമാനിക്കും. തുടര്‍ന്നു ആശുപത്രി വിടാമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണം.രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നു മാർച്ച് 22ന് സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചിരുന്നു. 26നു ഫലം വന്നപ്പോഴാണ് ഇദ്ദേഹത്തിനു രോഗബാധ സ്ഥിരീകരിച്ചത്. തുടർന്നാണ് ഇദ്ദേഹത്തെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയത്.

