ദില്ലി: മമത – സിബിഐ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ ബംഗാളിലെ ശാരദാ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി.
കൊല്‍ക്കത്തയില്‍ അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഭവം രാജ്യത്തിന്‍റെ ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണ്. സംഭവത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയതായി രാജ്നാഥ് സിംഗ് അറിയിച്ചു. കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സിബിഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോള്‍ മമതാബാനര്‍ജിയുടെ അനുമതിയോടെ കൊല്‍ക്കത്ത പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…