Tuesday, May 21, 2024
spot_img

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 69-ാം പിറന്നാള്‍; സമൂഹമാധ്യമങ്ങളില്‍ ആശംസാപ്രവാഹം

മലയാളത്തിന്റെ നടനവിസ്മയം പത്മശ്രീ മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാൾ. നീണ്ട നാല് പതിറ്റാണ്ടായി മലയാള സിനിമയ്‌ക്കൊപ്പം നടക്കുന്ന നടന വിസ്മയത്തിന് ആശംസ പ്രവാഹമാണ് സമൂഹമാധ്യമങ്ങളില്‍. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്.

ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയർ പുരസ്‌കാരവും നേടിയിട്ടുണ്ട്. 1998ൽ ഭാരതസർക്കാർ പത്മശ്രീ നൽകിയും ആദരിച്ചു. 2010 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാശാലയും ആദരിച്ചു.

മോഹൻലാൽ, സുരേഷ് ഗോപി, നിവിൻ പോളി, പൃഥ്വിരാജ്, ആസിഫ് അലി, സുരാജ് വെഞ്ഞാറമ്മൂട്, കെഎസ് ചിത്ര തുടങ്ങി നിരവധി സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചു.

Related Articles

Latest Articles