മുംബൈ: മഹാരാഷ്ട്രയിലെ രണ്ട് ജില്ലകളിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിച്ചു തുടങ്ങി .ജൂലൈ 6 മുതലാണ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ചന്ദ്രപ്പൂർ, ഗഡ്ചിരോലി ജില്ലകളിലാണ് സ്‌കൂളുകൾ തുറന്നത് . ഓരോ ക്ലാസ്സിലും 15 വിദ്യാർത്ഥികൾ മാത്രം . അതായത് ഒരു ബെഞ്ചിൽ ഒരു വിദ്യാർത്ഥിയെ മാത്രം. ഇതിനുപുറമേ എല്ലാ വിദ്യാർത്ഥികൾക്കും മാസ്ക്കും നിർബന്ധമാക്കിയിട്ടുണ്ട്.
ജൂൺ 15 മുതൽ 9,10,12 ക്ലാസുകൾ ആരംഭിക്കാനുള്ള വിവിധ മാർഗനിർദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യം മാനേജ്മെന്റ് കമ്മിറ്റികളും പ്രാദേശികഭരണകൂടവും സംയുക്തമായി തീരുമാനിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് മാർഗനിർദേശങ്ങളിൽ പറയുന്നു .
മാധേലി ഗ്രാമത്തിൽ 9, 10, 11 ക്ലാസുകൾ മാത്രമാണ് തുടങ്ങിയിട്ടുള്ളത് .ദിവസേന അഞ്ച് പീരിയഡായി വിഭജിച്ച് മൂന്ന് മണിക്കൂറാണ് ക്ലാസ്. ഉച്ചഭക്ഷണം കഴിക്കാൻ ഒരോരുത്തരെ വീതമായിരിക്കും പുറത്തു വിടുന്നത്. ആദ്യദിവസം 50 ശതമാനം മാത്രമായിരുന്നു ഹാജരെങ്കിലും അടുത്ത ദിവസങ്ങളിൽ ഇത് 85 ശതമാനമായി ഉയർന്നു ഹാജർ.
ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്ന കേന്ദ്ര നിർദ്ദേശം ലംഘിച്ചുകൊണ്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.

