Monday, June 17, 2024
spot_img

സ്വർണ്ണം കടത്തുന്നവർക്ക് ഐ എസ് ബന്ധം.ഇത് ഇവിടെയൊന്നും നിൽക്കില്ല

തിരുവനന്തപുരം : കേരളത്തിലേക്ക് സ്വർണ്ണം കടത്തുന്നവരിൽ ഭീകര സംഘടനയായ ഐ എസുമായി ബന്ധമുള്ളവരുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. സ്വർണക്കടത്ത് കേസ് എൻ ഐ എയ്ക്ക് വിട്ടതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത് .അന്വേഷണം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്തിൽ മാത്രമായി ഒതുങ്ങില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലേക്ക് വരുന്ന സ്വർണ്ണം രാജ്യവിരുദ്ധ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും, ഇവിടം നിന്ന് ഐഎസിലേക്ക് പോയ പലരും സ്വർണ്ണം എത്തിക്കാനായി പ്രവർത്തിക്കുന്നുവെന്നുമാണ് റിപ്പോർട്ട് .

രാഷ്ട്രീയ ബന്ധമടക്കം ഇതിന് പിന്നിൽ സംശയിക്കുന്നുണ്ട്. അതിനാൽ തന്നെ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാം . പെട്ടെന്ന് തന്നെ കേസ് അന്വേഷണം അവസാനിപ്പിക്കില്ലെന്നാണ് കരുതുന്നത്. കള്ളക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ മാനങ്ങൾ എൻഐഎ അന്വേഷണത്തിന് ഉണ്ടാകുമെന്നാണ് വിവരം.യുഎഇ കോൺസുലേറ്റിന്റെ കൂടി പിന്തുണ ഈ കേസന്വേഷണത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

2019 -ലെ നിയമഭേദഗതി പ്രകാരം എൻ ഐ എയ്ക്ക് കള്ളക്കടത്ത് അന്വേഷിക്കുവാൻ അനുവാദമുണ്ട്. വിദേശത്തേക്ക് പോയി അന്വേഷണം നടത്താനും എൻഐഎക്ക് അനുമതിയുണ്ട്.

Related Articles

Latest Articles