Tuesday, May 14, 2024
spot_img

മഹാരാഷ്ട്രയില്‍ ഒരു മരണം കൂടി; ദില്ലിയില്‍ കൊറോണ ബാധിതര്‍ 27 ആയി

മുംബൈ: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 63 കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചതെന്ന് മുംബൈ മുന്‍സിപ്പില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇയാള്‍ക്ക് പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ രണ്ടാമത്തെ മരണമാണ് ഇത്. സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് എറ്റവും അധികം കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ നിലവില്‍ 74 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ 324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ വന്‍ വര്‍ധനയാണ് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്.

രാജ്യതലസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം 27 ആയി. ശനിയാഴ്ച കോല്‍ക്കത്ത, ജമ്മുകാശ്
്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുവന്ന ആറു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെയാണിത്. വെള്ളിയാഴ്ചവരെ 20 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 27 പേരില്‍ അഞ്ചു പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടിരുന്നു. ഒരാള്‍ മരിക്കുകയും ചെയ്തു.

Related Articles

Latest Articles