Sunday, May 19, 2024
spot_img

മാതൃകയാക്കണം മതതീവ്രവാദികളോട് സന്ധിയില്ലാതെ പോരാടുന്ന അമറുല്ല സാലിഹിനെപ്പോലുള്ളവരെ | Amrullah Saleh

അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചിട്ടും പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോഴും വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ഒരടി പിന്നോട്ടില്ലാതെ താലിബാനെതിരെ ഇപ്പോഴും പ്രതിരോധം നടത്തുകയാണ് സാലിഹ്. പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ എത്തും മുൻപ് മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയപ്പോൾ വൈസ് പ്രസിഡന്റ് അഫ്ഗാൻ വിട്ടില്ല. താലിബാന് മുന്നിൽ ഇപ്പോഴും കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലാണ് സാലിഹ് ഇപ്പോഴുള്ളത്. 34 പ്രവിശ്യകളിൽ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യയും പാഞ്ച്ശീറാണ്.താലിബാൻ വന്നിട്ടും കെയർടേക്കർ പ്രസിഡന്റെന്ന് സ്വയം അവകാശപ്പെടുന്ന ഒന്നാം വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിന്റെ ജന്മനാടു കൂടിയാണിത്.സാലിഹിന്റെ ആഹ്വാനം അനുസരിച്ച് അഫ്ഗാനിസ്ഥാൻ സൈനികർ പാഞ്ച്ശീറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ് സൈനികരുടെ പിൻമാറ്റത്തോടെ താലിബാൻ അഫ്ഗാനിസ്ഥനിലാകെ പടര്‍ന്നുകയറിയപ്പോൾ അഫ്ഗാൻ ജനതയ്ക്കു പ്രതീക്ഷയുടെ ഇത്തിരിവെട്ടമാണ് ഇനിയും കീഴടങ്ങാത്ത പാഞ്ച്ശീറും അമറുല്ല സാലിഹും. താലിബാനെ ഭയന്ന് പ്രസിഡന്റ് ജീവനും െകാണ്ട് രാജ്യം വിട്ടപ്പോൾ അഫ്ഗാൻ മണ്ണിൽ നിന്നുതന്നെ പോരാടൻ തീരുമാനിച്ച ധീരനാണ് മുൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ്.

ഈ മനുഷ്യനെ പോലുള്ളവരെയാണ് അക്ഷരം തെറ്റാതെ ദേശസ്നേഹിയെന്നു വിളിക്കേണ്ടത്. വെറും ദേശസ്നേഹി മാത്രമല്ല ഒന്നാന്തരം പോരാളി കൂടിയാണ് ഇദ്ദേഹം. പ്രാണനേക്കാൾ പിറന്ന നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്ന ദ ട്രൂ നാഷണലിസ്റ്റ് ; യഥാർത്ഥ ജനനേതാവ്. പറഞ്ഞത് അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അമറുല്ല സാലിഹിനെ കുറിച്ചാണ് . മതതീവ്രവാദികളുടെ പിടിയിൽ സ്വന്തം രാജ്യം ഞെരിഞ്ഞമരുന്നത് കണ്ട് ഒളിച്ചോടി സ്വന്തം പ്രാണൻ രക്ഷിക്കാൻ മുതിരാതെ സ്വന്തം പ്രവിശ്യയിൽ നിന്ന് ഭീകരവാദികൾക്കെതിരെ പോരാടാൻ തുനിഞ്ഞിറങ്ങിയ ഈ ധീരനിൽ നിന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിനു പലതും പഠിക്കേണ്ടതുണ്ട്.

രാജ്യങ്ങള്‍ നിയമവാഴ്ചയെയാണ് ബഹുമാനിക്കേണ്ടത്, അല്ലാതെ ഹിംസയെയല്ല. പാക്കിസ്ഥാനു വിഴുങ്ങാൻ പറ്റുന്നതിനേക്കാൾ വളരെ വലുതാണ് അഫ്ഗാനിസ്ഥാൻ. താലിബാന് ഭരിക്കാൻ സാധിക്കുന്നതിലും വലുത്. നിങ്ങളുടെ ചരിത്രത്തിൽ നാണക്കേടിന്റെ ഈ ഏട് ഉണ്ടാകരുത്, ഭീകരസംഘടനകൾക്കു മുന്നിൽ മുട്ടുമടക്കരുത്.’– അഫ്ഗാനിസ്ഥാൻ എന്ന രാജ്യം താലിബാൻ കീഴടക്കിയിട്ടും രാജ്യത്തിന്മേൽ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമ്പോഴും പ്രതീക്ഷയുടെ ഇത്തിരി വെട്ടം ജനങ്ങൾക്ക് പകർന്ന് വൈസ് പ്രസിഡന്റ് അമറുല്ല സാലിഹ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. താലിബാൻ അഫ്ഗാനിസ്ഥനിലാകെ പടര്‍ന്നുകയറിയപ്പോൾ അഫ്ഗാൻ ജനതയ്ക്കു പ്രതീക്ഷയുടെ ഇത്തിരിവെട്ടമാണ് ഇനിയും കീഴടങ്ങാത്ത പാഞ്ച്ശീറും അമറുല്ല സാലിഹും ഈ വാക്കുകളും . ഒപ്പം ഏതൊരു മതരാഷ്ട്രത്തേക്കാളും വലുത് മാനവികതയുടെയും സാഹോദര്യത്തിന്റെയും പാഠങ്ങൾക്കാണെന്ന് കരുതുന്ന യഥാർത്ഥ മനുഷ്യർക്ക് ഇദ്ദേഹം പ്രതീക്ഷയാണ്.

പ്രസിഡന്റ് അഷ്റഫ് ഗനി താലിബാൻ എത്തും മുൻപ് മറ്റു രാജ്യങ്ങളിലേക്ക് അഭയം തേടിപ്പോയപ്പോൾ വൈസ് പ്രസിഡന്റ് അഫ്ഗാൻ വിട്ടില്ലെന്നു മാത്രമല്ല താൻ ചവിട്ടി നില്ക്കുന്ന മണ്ണിൽ നിന്നും പോരാടാൻ മുന്നിട്ടിറങ്ങി. താലിബാനു മുന്നിൽ ഇപ്പോഴും കീഴടങ്ങാത്ത വടക്കുകിഴക്കൻ പ്രവിശ്യയായ പാഞ്ച്ശീറിലാണ് സാലിഹ് ഇപ്പോഴുള്ളത്. 34 പ്രവിശ്യകളിൽ താലിബാന് കീഴടങ്ങാത്ത ഒരേയൊരു പ്രവിശ്യയും പാഞ്ച്ശീറാണ്. ആ പാഞ്ച്ശീർ പ്രവിശ്യയുടെ ജീവനാഡിയാണ് അമറുല്ല.

2004 ൽ അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷനൽ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ തലവനായി നിയമിതനായ അമറുല്ല താലിബാന്റെ വിവരങ്ങളും രഹസ്യങ്ങളും ചോർത്തിയെടുക്കാൻ ശേഷിയുള്ള ഒരു ശൃംഖലയെ അഫ്ഗാനിസ്ഥാനിൽ സൃഷ്ടിച്ചിരുന്നു. താലിബാനെ പിന്തുണയ്ക്കുന്ന മറ്റ് ഭീകര സംഘടനകളെ തേടിയും അമറുല്ലയുടെ ചാരക്കണ്ണുകൾ എത്തിയെന്നതും ചരിത്രം . ഭീകരസംഘടനകൾക്കു പാക്കിസ്ഥാൻ സൈന്യമുൾപ്പെടെ സഹായങ്ങൾ നൽകിയതിനാൽ കടുത്ത പാക്ക് വിരുദ്ധതയാണ് അദ്ദേഹം വച്ചുപുലർത്തിയത്. ഒസാമ ബിൻ ലാദൻ പാക്കിസ്ഥാനിൽ ഒളിച്ചിരിക്കുകയാണെന്ന് പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനോടു ഒരു യോഗത്തിൽവച്ച് അമറുല്ല തുറന്നുപറഞ്ഞിരുന്നു. ഈ സംഭവത്തിന്റെ പേരിൽ യോഗത്തിൽനിന്നു മുഷറഫ് ഇറങ്ങിപ്പോയത് ചരിത്രം .2010ൽ സർക്കാരിനെതിരായ ഒരു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അമറുല്ല, ഇന്റലിജൻസ് ഏജൻസിയുടെ മേധാവി സ്ഥാനം ഒഴിഞ്ഞു. പ്രസിഡന്റ് ഹമീദ് കർസായിയുടെ കടുത്ത വിമർശകനായ അമറുല്ലയെയാണു പിന്നീടു കണ്ടത്. ബസേജ് ഇ–മില്ലി എന്ന സംഘടന രൂപീകരിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കു കടക്കുന്നത്. പിന്നീട് അഷ്റഫ് ഗനിയോടൊപ്പം ചേർന്നു. 2014ല്‍ ഗനി ആദ്യം അധികാരത്തിലെത്തിയപ്പോൾ അമറുല്ലയ്ക്കു മന്ത്രിസ്ഥാനം ലഭിച്ചു. അടുത്ത തവണയും ഗനി അധികാരത്തിലെത്തിയപ്പോൾ ഫസ്റ്റ് വൈസ് പ്രസിഡന്റ് ചുമതല അമറുല്ലയെ തേടിയെത്തി. പാഞ്ച്ശീറിൽനിന്ന് രാഷ്ട്രീയം തുടങ്ങിയ അമറുല്ല താലിബാൻ അധികാരത്തിലെത്തിയതോടെ വീണ്ടും പാഞ്ച്ശീറിലേക്കു തന്നെ മടങ്ങി ഒരു പ്രവിശ്യയുടെ ജനങ്ങളുടെ മൊത്തം കാവലാളായി .

വെടിയൊച്ചകളും ഭീതിദമായ നിലവിളികളും പലായനവാർത്തകളും മാത്രം കേൾക്കുന്ന അഫ്ഗാനിൽനിന്ന് പുത്തൻ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് ഈ വലിയ പോരാളിയുടെ ചെറുത്തുനില്പ്പ് നല്കുന്നത്.
താലിബാനു മുന്നിൽ അഫ്ഗാൻ സൈന്യം തന്നെ ആയുധം വച്ചു കീഴടങ്ങിയിട്ടും അമറുല്ല കീഴടങ്ങിയില്ല. ജയിക്കുമെന്നുറപ്പില്ലെങ്കിലും അയാൾ എതിർത്തുനിൽക്കുകയാണ്. തന്റെ മണ്ണിനു വേണ്ടി ; തന്നെ വിശ്വസിച്ചു സ്നേഹിച്ച ജനങ്ങൾക്ക് വേണ്ടി . ! മതരാഷ്ട്രം സൃഷ്ടിക്കാനുള്ള വ്യഗ്രതയ്ക്കിടെ പണി പാളിയപ്പോൾ തന്റെ അനുയായികളോട് കൊതം കാണിച്ചു ഓടിയൊളിക്കാൻ പറഞ്ഞ ഭീരുക്കൾ ദേശസ്നേഹികളായി വെള്ളപൂശപ്പെടുമ്പോൾ ഒരു നൂറ്റാണ്ടിനിപ്പുറം മതതീവ്രവാദികളോട് സന്ധിയില്ലാതെ പോരാടുന്ന അമറുല്ല സാലിഹ് ഇങ്ങനെ മഹാമേരു പോലെ ഉയർന്നു നില്ക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles