Friday, May 3, 2024
spot_img

‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച CPI നേതാവിന് പണികൊടുത്ത് കമ്മികൾ ?

ഉണ്ണി മുകുന്ദൻ നായകനായി മികച്ച പ്രകടനം കാഴ്ചവച്ച സിനിമയാണ് ‘മാളികപ്പുറം’. ചിത്രത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. മാളികപ്പുറം കണ്ടതിന് ശേഷം സിനിമയെ പ്രശംസിച്ച് കൊണ്ടുള്ള ഒരു കുറിപ്പ് സി.പി.ഐ. പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയും, ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷ് നവമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതാണ് വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചത്. പ്രഗിലേഷിന് ഇപ്പോൾ വലിയ വിപത്താണ് നേരിടേണ്ടി വന്നത്.

വെള്ളിയാഴ്‌ചയാണ് സിനിമ കണ്ടിറങ്ങിയശേഷം സി.പി.ഐ. പ്രവർത്തകൻ ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ടത്. ഇതിനെ വിമർശിച്ചുകൊണ്ട് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികിൽ ചായക്കട നടത്തുന്നയാളുമായ ഭഗവാൻ രാജൻ മറുകുറിപ്പുമായി രംഗത്തുവന്നു. തുടർന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്‌പരം നവമാധ്യമങ്ങളിലൂടെ കൊമ്പുകോർക്കുകയായിരുന്നു.

ഇതിനിടയിൽ പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആൻഡ് സൗണ്ട് എന്ന സ്ഥാപനം ആക്രമിക്കുകയും ലൈറ്റുകൾ സൂക്ഷിച്ചിരുന്ന പെട്ടികൾ, ക്ഷേത്രോത്സവങ്ങൾക്കായി തയ്യാറാക്കിയ സ്വാഗതബോർഡുകൾ തുടങ്ങിയവ രാത്രിയിൽ തീവെച്ചു നശിപ്പിക്കുകയും ചെയ്തു.
തിങ്കളാഴ്‌ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാദ്ധ്യമ കൂട്ടായ്‍മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടു.

മതേതര പാർട്ടികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ഇത്തരത്തിൽ അനീതിയും അക്രമവും അഴിച്ചു വിടാൻ ശ്രമിക്കുന്നത്. അതും ഒരു സിനിമയുടെ പേരിൽ. ഹിന്ദുക്കൾക്കെതിരെ മാത്രമാണ് കമ്മ്യൂണിസ്റ്റുകളുടെ മതേതര കപട മുഖം പുറത്തെടുക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവവും. കാവി ഉടുത്താൽ കൊല്ലെടാ എന്ന് പറഞ്ഞു പാഞ്ഞടുക്കും, സുടാപ്പികൾ..അവരുടെ കൂടെ കമ്മ്യൂണിസ്റ്റ്‌കാര് ഉണ്ടാവും ചിലപ്പോൾ. പക്ഷെ അത് കൊണ്ട് തളരരുത്. അവർക്കെതിരെ ഒന്നിക്കുക ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ ഒരു കാഴ്ചപ്പാട്. സമസ്ത പറഞ്ഞാൽ മാത്രം എന്തും അനുസരിക്കുന്ന ഒരു ഭരണകർത്താവാണ് കേരളം ഭരിക്കുന്നത്. കാര്യമിങ്ങനൊക്കെ ആണെങ്കിലും ഞങ്ങൾ മതേതര പാർട്ടിയാണ് കേട്ടോ ?

Related Articles

Latest Articles