Thursday, May 16, 2024
spot_img

മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ഓർമ്മ ദിനത്തിൽ ആദരവ് അർപ്പിച്ച് രാജ്യം

ദില്ലി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി രാം നാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് എം വെങ്കയ്യ നായിഡു,എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമഗ്രമായ സേവനങ്ങളും ശ്രമങ്ങളും എന്നും ഇന്ത്യ ഓർമ്മിക്കുമെന്ന് പ്രധാനമന്ത്രി കുറിച്ചു ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം .അദ്ദേഹത്തിന്റെ പുണ്യ തിതിയിൽ പ്രിയപ്പെട്ട അടൽ ജിക്ക് ആദരാഞ്ജലികൾ മോദി ട്വീറ്റ് ചെയ്തു.

അതേസമയം , നിരവധി കേന്ദ്രമന്ത്രിമാരും മറ്റ് നേതാക്കളും ചേർന്ന് ദില്ലിയയിലെ പ്രതിഭാധനനായ നേതാവിന്‍റെ സ്മാരകമായ സദൈവ് അടലില്‍ പുഷ്പാര്‍ച്ചന നടത്തുകയും അനുസ്മരണം രേഖപ്പെടുകയും ചെയ്തു .

Related Articles

Latest Articles