Monday, September 21, 2026

ബിഹാറിലെ സീതാമഢിയില്‍ ബിജെപി സീതാക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ ! സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി

പാറ്റ്‌ന : ബിഹാറിലെ സീതാമഢിയില്‍ സീതാക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ലെന്നും സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സീതാമഢിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബിജെപി വോട്ട് ബാങ്കിനെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ മെയ് 20 നാണ് സീതാമഢിയില്‍ വോട്ടെടുപ്പ് നടക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയില്‍ രാമലല്ലയുടെ ക്ഷേത്രം നിര്‍മിച്ചു. സീതാദേവിയുടെ ജന്മസ്ഥലത്ത് മഹത്തായൊരു സ്മാരകം നിര്‍മ്മിക്കുകയെന്നതാണ് ഇനി അവശേഷിക്കുന്നത്. രാമക്ഷേത്രത്തില്‍നിന്ന് സ്വയം അകന്നുനിന്നവര്‍ക്ക് അതിന് കഴിയുകയില്ല. സീതയ്ക്കായി ഒരു ക്ഷേത്രം ആര്‍ക്കെങ്കിലും നിര്‍മിക്കാന്‍ കഴിയുമെങ്കില്‍ അത് മോദിക്കും ബിജെപിക്കും മാത്രമായിരിക്കും. അധികാര രാഷ്ട്രീയത്തിനും തന്റെ മകനെ മുഖ്യമന്ത്രിയാക്കാനും വേണ്ടി ലാലു കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ബിഹാറിന് വേണ്ടത് ‘വികാസ് രാജ്’ ആണെന്നും ‘ജംഗിള്‍രാജ്’ അല്ല. ” – അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles