Monday, May 20, 2024
spot_img

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ എയിംസ് ആശുപത്രിയിൽ പ്രേവേശിപ്പിച്ചു…

നെഞ്ചുവേദനയെത്തുടർന്ന് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാർഡിയോ തൊറാസിക് വാർഡിൽ ഡോ.നിതീഷ് നൈക്കോർമ്മറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.നിലവിൽ രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായ ഡോ.സിങ്ങിനെ ഞായറാഴ്ച രാത്രി 8.45ഓടെയാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.സാധാരണ വാര്‍ഡിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. തീവ്രപരിചരണ വിഭാഗത്തിലല്ല. 2009 ല്‍ അദ്ദേഹം ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിരുന്നു.

Related Articles

Latest Articles