ദില്ലി : കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ അത് ഇല്ലാതാക്കാൻ തുടക്കത്തിൽ തന്നെ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ.ഡേവിഡ് നബാരോ പറഞ്ഞു.വളരെക്കുറച്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. വൈറസ് വ്യാപനത്തെക്കുറിച്ച് മനസിലാക്കാനും പ്രതിരോധിക്കാനും രാജ്യത്തിന് കഴിഞ്ഞുവെന്നാണ് ഇതിൽ നിന്ന് മനസിലാകുന്നത്.
സാമൂഹികാടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യും. രോഗം ഉള്ളവരെ കണ്ടെത്തുകയും അവരെ ഐസൊലേറ്റ് ചെയ്യുന്നതും വൈറസ് വ്യാപനത്തെ തടയാന്‍ സഹായിക്കും. ലോക്ക് ഡൗണിലൂടെ സാമൂഹികലം പാലിക്കുന്നതും രോഗ വ്യാപനത്തെ തടയാന്‍ സഹായിക്കും. ഇത് ഇന്ത്യയില്‍ നടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് ധാരാളം വിമര്‍ശനങ്ങളും ഉണ്ടായേക്കാം. പക്ഷേ, വൈറസ് കൂടുതല്‍ അപകടകരമാകുന്നതിന് മുൻപ് തന്നെ എടുത്ത ഈ തീരുമാനം ധൈര്യപൂർവ്വമായ നടപടിയാണ്. ജനങ്ങള്‍ ഇതിനെ ഒരു പോരാട്ടമായി കണ്ട് സമൂഹത്തോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നുണ്ടോ എന്നതിനാണ് പ്രാധാന്യം. അടിത്തട്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. അതുകൊണ്ട് തന്നെ ഇത് എത്ര നാള്‍ വേണമെന്ന് കൃത്യമായി പറയാനുമാകില്ലെന്നും നബാരോ പറയുന്നു.ലോകമെമ്പാടുമായി മരണസംഖ്യ അമ്പതിനായിരം കടന്നപ്പോഴാണ് ഇദ്ദേഹത്തിന്‍റെ വാക്കുകളെന്നത് ശ്രദ്ധേയമാണ്.
ലോകമെമ്പാടും ഇതുവരെ 10,24,732 ആളുകളൊണ് ബാധിച്ചിരിക്കുന്നത്. ഡിസംബർ അവസാനം വുഹാനിൽപൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഇതുവരെ 1,024,732 ആളുകളൊണ് ബാധിച്ചിരിക്കുന്നത്. രോഗം മൂലം 53, 329 പേർ മരിക്കുകയും ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണെന്നത് ശ്രദ്ധേയമാണ്. 244803 പേർക്കാണ് ഇവിടെ രോഗബാധയുള്ളത്. മരണസംഖ്യ 6072 ഉം. ഇറ്റലിയിൽ 115495 പേർക്ക് രോഗം ബാധിച്ചപ്പോൾ 13, 974 പേരാണ് മരണപ്പെട്ടത്. ഇറ്റലി കഴിഞ്ഞാൽ മരണസംഖ്യ പതിനായിരം കടന്നത് സ്പെയിനിലാണ്. 10,348 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. അതേ സമയം കൊവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ സമ്പൂർണ്ണ ലോക്ക് ഡൗൺ ഒരാഴ്ച കഴിഞ്ഞിരിക്കുകയാണ്. നിലവിൽ രാജ്യമെമ്പാടുമായി കൊവിഡ് ബാധിച്ചരുടെ എണ്ണം 2301 ആണ്. രോഗം ബാധിച്ച് മരിച്ചവർ 56 ഉം. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരമുള്ള കണക്കുകളാണിത്.

