Wednesday, October 7, 2026

മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിമാർ ഇവരാണോ?

കേന്ദ്ര മന്ത്രി സഭയിൽ പുനസങ്കടന ഉടൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിലേക്ക് പുതുതായി 25 അംഗങ്ങളെ ഉൾപ്പെടുത്താനുള്ള സാധ്യതകളാണ് ഉള്ളത്. ഇതിൽ അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും.ഇത് കൂടാതെ കേരളത്തിൽ നിന്നുള്ള നേതാക്കൾക്കും അവസരം ലഭിക്കുമെന്നാണ് സൂചനകൾ. നിലവിൽ മന്ത്രിസഭയിൽ 51 അംഗങ്ങളാണ് ഉള്ളത്. പരമാവധി 81 വരെ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകും.

ഈ സാധ്യത പരമാവധി പ്രയോദജനപ്പെടുത്താണ് കേന്ദ്രസർക്കാർ നീക്കം. അതോടൊപ്പം തന്നെ പല മന്ത്രിമാർക്കും മാറ്റം സംഭവിച്ചേക്കുമെന്നുള്ള സൂചനയും ഉണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കായിരിക്കും പ്രഥമ പരിഗണന. ഉത്തർപ്രദേശിൽ നിന്ന് 6 പേർക്ക് മന്ത്രിസ്ഥാനം ലഭി്ചചേക്കും. കൂടാതെ ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഒഡിഷ, ദില്ലി,ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. . മുന്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തുന്നതില്‍ വലിയ പങ്കുവഹിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, അമസമിൽ ഹിമന്ത ബിശ്വശർമ്മയ്ക്കായി മുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച സർബാനന്ദ സോനാവാൾ എന്നിവർക്ക് മന്ത്രിസഭയിൽ അവസരം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഇതുകൂടാതെ കേന്ദ്രമന്ത്രിയായിരിക്കെ അന്തരിച്ച എൽജെപി നേതാവ് രാംവിലാസ് പസ്വാന് പകരം പാർട്ടിയിൽ നിന്ന് ഒരാൾക്ക് അവസരം നൽകും. ചിരാഗ് പസ്വാന് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും എൽജെപിയിൽ നിന്നും പിളർന്ന് പുറത്തെത്തിയ പശുപതി പരറസ് മന്ത്രിസ്ഥാനത്തിനായി നീക്കം നടത്തുന്നുണ്ട്. കഴിഞ്ഞ തവണ മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ച ജെഡിയുവിനും ഇത്തവണ മന്ത്രിസഭയിൽ അവസരം നൽകിയേക്കും. കേരളത്തിൽ നിന്ന് നിലവിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരും മെട്രോമാൻ ഇ ശ്രീധരന്റെ പേരും, കുമ്മനം രാജശേഖരനും പറഞ്ഞ് കേൾക്കുന്നുണ്ട്. നേരത്തേ തന്നെ സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ ഇടംപിടിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് സൂചന. ഈ ശ്രീധനെ നിർണായക പദവികൾ നൽകണമെന്ന് ചർച്ചകൾ ഉണ്ട്.

നേരത്തേ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇരുവരേയും കൂടാതെ സിവി ആനന്ദ ബോസ്, മുൻ ഡിജിപി ജേക്കബ് തോമസ് എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. എന്തായാലും തിരുമാനം ഉടൻ ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ സ്വതന്ത്ര-സഹമന്ത്രിമാരിൽ പലരേയും ഒഴിവാക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ് വിവരം. പുതുമുഖങ്ങൾക്കായിരിക്കും കൂടുതലായി അവസരം ലഭിക്കുമെന്നാണ് വിവരം.

Related Articles

Latest Articles