Saturday, May 4, 2024
spot_img

കോവിഡ്-19: ഹരിയാനയിൽ കൂടുതൽ ഇളവുകളോടെ ലോക്ക്​ഡൗൺ നീട്ടി

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ഹരിയാനയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ജൂലൈ 12 വരെ നീട്ടി. മാത്രമല്ല വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇളവുകളും ഹരിയാന സർക്കാർ പ്രഖ്യാപിച്ചു.

ഹരിയാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാ കടകളും രാവിലെ ഒമ്പത് മുതൽ രാത്രി എട്ട് വരെ തുറക്കാൻ അനുമതിയുണ്ട്. മാളുകൾ രാവിലെ 10 മുതൽ രാത്രി എട്ട് വരെ തുറന്നിരിക്കും. റസ്റ്റോറന്റുകളും ബാറുകളും രാവിലെ 10 മുതൽ രാത്രി 50 ശതമാനം ആളുകളെ വരെ അനുവദിച്ച് തുറക്കാം. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 955 മരണമാണ് കോവിഡ് മൂലം ഇന്നലെ സംഭവിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles