Sunday, May 19, 2024
spot_img

മോദി സർക്കാർ വന്നപ്പോൾ എല്ലാം ശരിയായി!!! | Narendra Modi

നമ്മുടെ കായിക താരങ്ങൾ ഇപ്പോൾ ഒളിമ്പിക്സിൽ നേടുന്ന മെഡലുകളിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ടോ?

തീർച്ചയായും ഉണ്ട്. അതറിയണമെങ്കിൽ TOPS എന്ന കേന്ദ്ര സർക്കാർ സ്കീമിനെപ്പറ്റി അറിയണം.

2014-2015 സാമ്പത്തിക വർഷത്തിൽ മോദി സർക്കാർ ആരംഭിച്ചതാണ് ടാർഗറ്റ് ഒളിമ്പിക്സ് പോഡിയം സ്കീം.(Target Olympics Podium Scheme – TOPS)

ഒളിമ്പിക്സിൽ വിജയം എന്നു തന്നെ പേരിട്ടാണ് ആ പദ്ധതി സ്പോർട്ട്സ് മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ TOPS ന്റെ വിജയം കൂടിയാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ചരിത്ര നേട്ടം. പേരിൽ തന്നെ ഒളിമ്പിക് സമ്മാന വേദി ലക്ഷ്യമാക്കാൻ ആണ് സർക്കറിന്റെ ആഹ്വാനം.

എന്താണ് TOPS പദ്ധതി.

ഇന്ത്യയുടെ മികച്ച യുവ അത്ലറ്റുകളെ / കായിക താരങ്ങളെ ഇൻഡ്യയുടെ ഓരോ കോണിൽ നിന്നും കണ്ടെത്തുക. അവർക്ക് പരിശീലനം നൽകുക മാത്രമല്ല, അവർക്ക് വേണ്ടി എണ്ണം പറഞ്ഞ വിദേശ കോച്ചുകളുടെ സേവനവും , അവർക്ക് വേണ്ട സപ്പോർട്ട് സ്റ്റാഫും ആഹാരവും, സൈക്കോളജിസ്റ്റ്/ ഡോക്റ്റ്മാരുടെ സേവനം എല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആണ് കേന്ദ്ര യുവജനകാര്യ മന്ത്രാലയം ഈ പദ്ധതി ആസൂത്രണം ചെയ്‌തു വിജയിപ്പിച്ചത്.

കായിക താരങ്ങൾക്ക് ലഭിക്കുന്നത് :

  1. ലോകോത്തര നിലവാരമുള്ള വിദേശ കോച്ചുകൾ അടക്കമുള്ളവരുടെ സേവനം.
  2. കായികതാരങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ ഉന്നത നിലവാരത്തിൽ ഉള്ളത്.
  3. സപ്പോർട്ട് സ്റ്റാഫിന്റെ സേവനം.
  4. സ്പോർട്സ് സൈക്കോളജിസ്റ്റ്, മെന്ററിങ് – കൗണ്സലിംഗ് വിദഗ്ദ്ധർ, ഫിസിയോതെറാപ്പിസ്റ്റുകൾ, മറ്റു അനുബന്ധ പരിശീലകർ എന്നുവരുടെ സേവനം.
  5. അന്താരാഷ്ട്രവേദികളിൽ മത്സത്തിന് ഉള്ള തയ്യാറെടുപ്പുകൾ.
  6. ഓരോ താരത്തിനും മാസം 50,000 രൂപ വീതം ഇൻസെന്റീവ്.

നീരജ് ചോപ്രയും PV സിന്ധുവും MC മേരി കോമും അടക്കം 100 ൽ അധികം താരങ്ങളെ ആണ് TOPS സ്പോണ്സർ ചെയ്യുന്ന ലിസ്റ്റിൽ ഉള്ളത്.

ഒളിമ്പിക്‌സ് ലക്ഷ്യമാക്കിയുള്ള പരിശീലനവും പ്രോത്സാഹനവും ലക്ഷ്യം കാണുന്നു എന്നു പറയാം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടവും ആയി ആണ് ഇത്തവണ ഒളിമ്പിക് വേദിയായ ടോക്കിയോയിൽ നിന്നു ഇന്ത്യൻ സംഘം തല ഉയർത്തി മടങ്ങുന്നത്…

നന്ദി മോഡി ജി, നന്ദി TOPS.

ഇന്ത്യൻ താരങ്ങൾ മെഡലുകൾ നേടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കയ്യടി നേടുന്നത് സ്വാഭാവികം. TOPS അതിനുള്ള കാരണമായിട്ടുണ്ട്.

2014-ൽ ആരംഭിച്ച ഈ സ്കീമിനെപ്പറ്റി മലയാളത്തിലെ മാദ്ധ്യമങ്ങൾ നിശ്ശബ്ദരായതിനാൽ മലയാളികൾ അതേപ്പറ്റി കേട്ടിട്ടില്ല എന്നതും സ്വാഭാവികം.

അഴിമതിയുടെ കൂടാരം മാത്രമായിരുന്ന ഇന്ത്യൻ സ്പോർട്ട്സ് രംഗത്തെ മോദി സർക്കാർ ശരിയാക്കിയെടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.

ഒരിക്കലും ഇന്ത്യക്ക് കിട്ടില്ലെന്ന് കരുതിയ അത്ലറ്റിക്സ് സ്വർണ്ണ മെഡൽ ഒരെണ്ണമെങ്കിലും ഒരിന്ത്യക്കാരൻ നേടിയെന്നത് സർക്കാരിന്റെ ശരിയായ ഇടപെടലിന്റെ പരിണിതഫലം. ചായക്കടക്കാരന് ഭരണമറിയാം. ചെയ്ത വോട്ട് പാഴായില്ല എന്ന ആത്മവിശ്വാസം അദ്ദേഹത്തെ അധികാരത്തിലേറ്റാൻ വോട്ടു ചെയ്തവർക്കുണ്ട്.

ഇനിയും കായിക ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ ഇന്ത്യൻ താരങ്ങൾക്ക് കഴിയട്ടെ, അതിന് പ്രോത്സാഹനം കൊടുക്കാൻ കഴിയുന്ന ഒരു സർക്കാരും നമുക്ക് എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.


പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles