Tuesday, November 10, 2026

രാജമലദുരന്തം: അപകടത്തിലായവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ‘വേദനയുടെ മണിക്കൂറുകളിൽ ദുഖത്തിലായവർക്കൊപ്പം’

ഇടുക്കി : ജില്ലയിൽ രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻപൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ ധനസഹായം നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം നൽകുന്നത്. മരിച്ചവരുടെ കുടുംബത്തിന് ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കേറ്റവര്‍ക്ക് എത്രയും വേഗം ഭേദമാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു. വേദനയുടെ മണിക്കൂറുകളിൽ തന്റെ ചിന്തകളെല്ലാം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു ദുഃഖത്തിലായവർക്കൊപ്പമാണ്. അതേസമയം ദു​രി​ത​ബാ​ധി​ത​ര്‍​ക്ക് വേ​ണ്ട സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്തു​കൊ​ണ്ട് എ​ന്‍‌​ഡി‌​ആ​ര്‍‌​എ​ഫും ഭ​ര​ണ​കൂ​ട​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും പ്രധാനമന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഇതുവരെ പെട്ടിമുടിയിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി ഒൻപത് മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത് . 16 പേരെ രക്ഷപ്പെടുത്തി.മൊത്തം 78 പേരാണ് മണ്ണിടിച്ചില്‍ നടക്കുമ്ബോള്‍ നാല് ലയങ്ങളിലായി ഉണ്ടായിരുന്നത്. മറ്റുള്ളവര്‍ക്കായി തിരച്ചിൽ തുടരുകയാണ്.

Related Articles

Latest Articles