Tuesday, May 14, 2024
spot_img

രാജ്യം കോവിഡിൽ നിന്ന് എപ്പോൾ മുക്തമാവും ?പ്രധാനമന്ത്രി പറയുന്നു

ദില്ലി : രാജ്യം കോവിഡ് ഭീതിയിൽ നിന്ന് എപ്പോൾ മുക്തമാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിസന്ധിഘട്ടങ്ങളിൽ നമ്മൾ മനക്കരുത്ത് കൈവിടാതെ ധൈര്യമായി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളിക്കൾക്കുള്ള യുപി സർക്കാരിന്റെ തൊഴിൽ പദ്ധതി ആത്മനിർഭർ യുപി റോസ്ഗാർ യോജന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗരീബ് കല്യാൺ റോസ്‌ഗർ യോജന രാജ്യത്തെ സ്വയം പര്യാപതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ യുപിയിലെ തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ആത്മനിർഭർ യുപി റോസ്ഗാർ യോജന പദ്ധതി. 31 ജില്ലകളിലായി 1.25 കോടി തൊഴിലാളികൾക്ക് 125 ദിവസത്തെ പ്രചാരണത്തിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും . പദ്ധതിയുടെ ഭാഗമായി 5000 തൊഴിലാളികൾക്ക് ഉപകരണങ്ങളും മറ്റും വിതരണം ചെയ്യും പ്രധാനമന്ത്രി പറഞ്ഞു .

ഇതിനു പുറമേ, കോവിഡ് പ്രതിരോധനത്തിൽ യൂ പി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. യൂറോപ്യൻ രാജ്യങ്ങളെക്കാൾ മികച്ച രീതിയിൽ ഉത്തർപ്രദേശ്. മാസ്‌ക്കുകളും പ്രതിരോധ പ്രവർത്തനങ്ങളും ജനങ്ങൾ എല്ലവരും പാലിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു .

Related Articles

Latest Articles