രാജ്യത്തിന്റെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ഇന്ന് രാവിലെയാണ് ചുമതലയേറ്റത്. ദേശീയ യുദ്ധ സ്മാരകത്തിൽ അനിൽ ചൗഹാൻ പുഷ്പചക്രം അർപ്പിച്ചതിന് ചുമതലയേറ്റത്. അനിൽ ചൗഹാൻ സ്ഥാനമേൽക്കുന്നതിനു സാക്ഷിയാവാൻ അദ്ദേഹത്തിൻ്റെ 92 വയസുള്ള പിതാവുമുണ്ടായിരുന്നു. ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ജനറൽ ബിപിൻ റാവത്തിന് ശേഷം ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. 40 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച അനിൽ ചൗഹാൻ കഴിഞ്ഞ വർഷമായിരുന്നു വിരമിച്ചത്.
2021 മെയ് 31-ന് ഈസ്റ്റേൺ ആർമി കമാൻഡറായിട്ടാണ് അനിൽ ചൗഹാൻ വിരമിച്ചത്. കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ചവരേയും സിഡിഎസ് നിയമനത്തിന് പരിഗണിക്കാൻ വ്യവസ്ഥ ചെയ്ത് ജൂണിൽ കേന്ദ്രം സേനാ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നു. 65 വയസ്സ് വരെയാണ് സംയുക്ത സൈനിക മേധാവിയുടെ സേവന കാലാവധി. നാല് പതിറ്റാണ്ടോളം രാജ്യത്തെ സേവിച്ച അനിൽ ചൗഹാൻ, സേനയിൽ സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
1961 മെയ് 18-നാണ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) അനില്‍ ചൗഹാന്‍ ജനിച്ചത്. 1981-ല്‍ അദ്ദേഹം ഇന്ത്യന്‍ ആര്‍മിയുടെ ഗൂര്‍ഖ റൈഫിള്‍സില്‍ ചേര്‍ന്നു. ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം. മേജര്‍ ജനറല്‍ റാങ്കിലായിരിക്കുമ്പോള്‍, നോര്‍ത്തേണ്‍ കമാന്‍ഡിലെ ബാരാമുള്ള സെക്ടറിലെ ഇന്‍ഫന്‍ട്രി ഡിവിഷന്‍ കൈകാര്യം ചെയ്തു. പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് ജനറലായപ്പോള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സേനയെ നയിച്ചു. തുടര്‍ന്ന് ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി സേവനമനുഷ്ഠിച്ചു. 2019 സെപ്റ്റംബറില്‍ ഈ പദവിലെത്തിയ അനില്‍ ചൗഹാന്‍ 2021 മെയ് മാസത്തിലാണ് വിരമിച്ചത്.
അനിൽ ചൗഹാൻ തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിൽ ഇപ്പോഴും വിദഗ്ദനായിരുന്നു. അതുകൊണ്ട് തന്നെ
ഭീകരവാദം ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് അനില്‍ ചൗഹാന്‍ എന്നും അറിയപ്പെട്ടിരുന്നത്. ജമ്മു കശ്മീരില്‍ നിയമിതനായപ്പോള്‍ സൈന്യത്തിന്റെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഏറെ അനുഭവസമ്പത്തുമായി വടക്കുകിഴക്കന്‍ മേഖലയില്‍ എത്തിയപ്പോള്‍ അവിടെയും തീവ്രവാദം തുടച്ചുനീക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വിവിധ കമാന്‍ഡുകളിലെ അദ്ദേഹത്തിന്റെ നിയമനം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തി.
കൂടാതെ അംഗോളയിലെ യുഎന്‍ മിഷനില്‍ അനില്‍ ചൗഹാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മെയ് 31-ന് വിരമിച്ചതിന് ശേഷവും, രാജ്യത്തിന്റെ സുരക്ഷയും തന്ത്രവും തീരുമാനിക്കാനുള്ള പ്രവര്‍ത്തനം അദ്ദേഹം തുടര്‍ന്നു. ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. കരസേനയിലെ വിശിഷ്ടവുമായ സേവനം പരിഗണിച്ച് അദ്ദേഹം പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, സേന മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നിവയ്ക്ക് ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.
https://youtu.be/77gbuQWDlow

