Monday, May 20, 2024
spot_img

രാജ്യത്ത് കോവിഡ് മരണം 603

ദില്ലി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 18,985 ആയി. 603 പേരാണ് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗവും സാമ്പ ത്തിക കാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയും നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യും.

രാജ്യത്ത് ICMR നടത്താനുദ്ദേശിച്ച അതിവേഗ പരിശോധന വഴിമുട്ടി. ചൈനയില്‍ നിന്നെത്തിച്ച കിറ്റുകളുടെ ഗുണമേന്‍മക്കുറവ് പരിശോധനകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. സമൂഹവ്യാപനം ഉണ്ടോ എന്നറിയാന്‍ അതിവേഗ പരിശോധന കിറ്റ് ഉപയോഗിച്ച്‌ 25 സംസ്ഥാനങ്ങളില്‍ നിന്നായി 32,000 സാമ്പിള്‍ പരിശോധിക്കാനായിരുന്നു ICMR നീക്കം. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത കിറ്റുകള്‍ ഗുണമേന്‍മയില്ലെന്ന് കണ്ടെത്തിയതോടെ പരിശോധന നിര്‍ത്തി.

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 5000 കടന്നു. ഇന്നലെ മാത്രം19 പേരാണ് മരിച്ചത്. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ റദ്ദാക്കി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 12 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചു. ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 2100 ‌ കടന്നു.

മഹാരാഷ്ട്രയില്‍ 552 പേര്‍ക്ക് കൂടി കോവിഡ് കണ്ടെത്തിയതോടെ, ആകെ രോഗികളുടെ എണ്ണം 5218 ആയി. തെലങ്കാനയില്‍, ഇന്നലെ 56 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Related Articles

Latest Articles