Monday, June 3, 2024
spot_img

രാമായണം സീരിയലിലെ ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു

ദില്ലി : ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്ത രാമായണം സീരിയലിലെ താരം ശ്യാം സുന്ദര്‍ കലാനി അന്തരിച്ചു. രാമായണം സീരിയലില്‍ ഇരട്ട സഹോദരന്മാരായ സുഗ്രീവന്റെയും ബാലിയുടെയും വേഷം ചെയ്തിരുന്ന നടനാണ് ശ്യാം സുന്ദര്‍. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. രാമായണം സീരിയലില്‍ ശ്യാം സുന്ദറിനൊപ്പം പ്രവര്‍ത്തിച്ച അരുണ്‍ ഗോവില്‍, സുനില്‍ ലാഹ്‌രി, ദീപിക ചിക്‌ലിയ തുടങ്ങി നിരവധി പേര്‍ താരത്തിന് അനുശോചനം രേഖപ്പെടുത്തികൊണ്ട് രംഗത്തുവന്നിട്ടുണ്ട്. രാമായണം സീരിയലില്‍ ലക്ഷ്മണന്റെ വേഷമാണ് സുനില്‍ ലാഹ്‌രി അവതരിപ്പിച്ചത്. സീതയെ അവതരിപ്പിച്ച കലാകാരിയാണ് ദീപിക ചിക്‌ലിയ. രാമാനന്ദ് സാഗര്‍ സംവിധാനം ചെയ്ത ജനപ്രിയസീരിയല്‍ രാമായണം ലോക്‌ഡൗണ്‍ കാലത്ത് പുനസംപ്രേക്ഷണം ചെയ്തുവരികയാണ് ദൂരദര്‍ശന്‍.കൂടാതെ ബി ആര്‍ ചോപ്ര ഒരുക്കിയ മഹാഭാരതവും ദൂരദര്‍ശന്‍ ഇപ്പോള്‍ പുനസംപ്രേക്ഷണം ചെയ്യുകയാണ് .

Related Articles

Latest Articles