Saturday, May 18, 2024
spot_img

ജനാധിപത്യത്തെ പരിഹസിക്കാതെ ഇനിയെങ്കിലും രാജിവച്ചു കൂടെ? മുഖ്യമന്ത്രിയോട്‌ കെ സുരേന്ദ്രൻ.

തിരുവനന്തപുരം: രാഷ്ട്രീയ ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇനിയും രാജിക്കായി കാത്തിരിക്കുന്നതെന്തിനെന്നും രാജി വൈകിക്കുന്തോറും മുഖ്യമന്ത്രി ജനാധിപത്യ സംവിധാനങ്ങളെ പരിഹസിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കെ. സുരേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:
ഇനിയും രാജിക്കായി കാത്തിരിക്കുന്നതെന്തിന് ശ്രീ. പിണറായി വിജയൻ? രാജി വൈകിക്കുന്ന ഓരോ നിമിഷവും താങ്കൾ ജനാധിപത്യസംവിധാനങ്ങളെ പരിഹസിക്കുകയാണ്. രാഷ്ട്രീയ ധാർമ്മികത എന്നൊന്നുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ താങ്കൾ തയ്യാറാവണം. രാജ്യം അതാണ് താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്.

https://www.facebook.com/KSurendranOfficial/photos/a.640026446081995/3193051184112829/?type=3

Related Articles

Latest Articles