Sunday, December 21, 2025

രോഗത്തോട് ധീരതയോടെ പടപൊരുതി, ഇര്‍ഫാന്‍ അവസാനം വിടവാങ്ങി

ദില്ലി: ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന്‍(53) അന്തരിച്ചു. മുംബയിലെ കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ഇന്നു രാവിലെയായിരുന്നു മരണം. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

2011ല്‍ പത്മശ്രീ പുരസ്‌കാരവും പാന്‍സിംഗ് തോമറിലെ അഭിനയത്തിന് (2012)ദേശീയ പുരസ്‌കാരവും ലഭിച്ചു. ചലച്ചിത്രങ്ങളില്‍ കൂടാതെ സീരിയലുകളിലും നാടക തിയേറ്റര്‍ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ചാണക്യ,ചന്ദ്രകാന്ത തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ; സുതപ സികാര്‍, മക്കള്‍; ബബില്‍, ആര്യന്‍

Related Articles

Latest Articles