സംസ്ഥാനത്ത് റോഡപകടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും അനുദിനം വര്‍ധിച്ചു വരുകയാണ്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് ഈ അപകടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലെന്ന മട്ടിലാണ് നിരത്തിലൂടെ പലരുടെയും അതിസാഹസികമായ ഡ്രൈവിങ്. ചെറിയ ട്രാഫിക് നിയമങ്ങള്‍ പോലും കൃതൃമായി പാലിക്കാന്‍ പലര്‍ക്കും മടിയാണ്.
ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറയ്ക്കാന്‍ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിശദ്ധീകരിക്കുകയാണ് കേരള പോലീസ്.

