വാഷിംഗ്ടണ് ഡിസി : ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 55,88,356 ആയി. 210ലേറെ രാജ്യങ്ങളിലായി രോഗം ബാധിച്ചവരുടെ എണ്ണമാണ് 56 ലക്ഷത്തിലേക്ക് കടക്കുന്നത്. മരണസംഖ്യ 3,47,873 ആയി ഉയര്ന്നു. ഇതുവരെ 23,65,719 പേര് രോഗത്തെ അതിജീവിച്ചപ്പോള് 30 ലക്ഷത്തിലേറെ രോഗികള് ചികിത്സ തുടരുകയാണ്. ഇവരില് 55,000 ലേറെപ്പേര് ഗുരുതരാവസ്ഥയിലാണ്.
ലോകത്ത് രോഗബാധയിലും മരണസംഖ്യയിലും മുന്നില് അമേരിക്കയാണ്.രാജ്യത്ത് 17,06,226 പേര്ക്ക് രോഗം ബാധിച്ചതില് 99,805 പേര് മരിച്ചു. 4,64,670 പേര് രോഗം ഭേദമായി. രോഗികളുടെ എണ്ണത്തില് ബ്രസീലാണ് രണ്ടാമത്. 3,76,669 പേര്ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 23,522 രോഗികള് മരിച്ചു. ഇതുവരെ റഷ്യയില് 3,53,427 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 3,633. ഇതുവരെ 1,18,798 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. സ്പെയിനില് രോഗം ബാധിച്ചവരുടെ എണ്ണം 2,82,480. ആകെ മരണം 26,837. ചികിത്സയെത്തുടര്ന്ന് 196,958 പേര് ആശുപത്രി വിട്ടു.
ബ്രിട്ടനില് 36,914 പേരാണ് ഇതുവരെ മരിച്ചത്. 2,61,184 പേര്ക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില് ആകെ 2,30,158 രോഗ ബാധിതരില് 32,877 പേര് മരിച്ചു. ഫ്രാന്സില് രോഗബാധിതര് 1,82,942. മരണം 28,432. ജര്മനിയില് രോഗം ബാധിച്ചവര് 1,80,789. മരണം 8,428. ഇറാനില് 1,37,724 പേര്ക്ക് രോഗം ബാധിച്ചതില് 7,451 പേര് മരിച്ചു.ഇന്ത്യയില് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,44,950 ആയി. 4,172 പേരാണ് ഇതുവരെ മരിച്ചത്. 60,706 പേര് രോഗത്തെ അതിജീവിച്ചു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…